25.6 C
Kottayam
Thursday, June 4, 2026

ഗുരുതര പ്രശ്നങ്ങളുണ്ട്, സർക്കാരുമായി ഏറ്റുമുട്ടലിനില്ല; ചാൻസിലർ സ്ഥാനമൊഴിയാമെന്നാവർത്തിച്ച് ​ഗവർണർ

Must read

തിരുവനന്തപുരം: ചാൻസിലർ സ്ഥാനം ഒഴിയാമെന്നാവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. ഓർഡിനൻസ് കൊണ്ടു വന്നാൽ താൻ ഒപ്പിട്ട് നൽകാമെന്നും ​ഗവർണർ പറഞ്ഞു. 

എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ല. ചർച്ചയ്ക്ക് തന്നെ ആരും സമീപിച്ചിട്ടില്ല, താൻ രാഷ്ട്രീയക്കാരനല്ല. അനിശ്ചിതാവസ്ഥയുടെ കാര്യമില്ല. ഓർഡിനൻസ് കൊണ്ടുവന്നാൽ ഉടൻ ഒപ്പിടും. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളിൽ കാര്യമില്ല. തെറ്റ് സംഭവിച്ചത്  താൻ തന്നെ സമ്മതിച്ചതാണ്‌. വിമർശനങ്ങൾക്ക് ചില പരിധിയുണ്ട്.

- Advertisement -

- Advertisement -

സമൂഹ മാധ്യമങ്ങളിൽ അടക്കം പാർട്ടികളും യുവജനസംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് എതിരായ അധിക്ഷേപങ്ങൾ തടയാൻ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല. സർക്കാർ മാപ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യങ്ങളിൽ കാര്യമില്ല. അത്തരം ചോദ്യങ്ങൾ ഊഹാപോഹമാണ്. പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്. എല്ലാം തുറന്ന് പറയുന്നില്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഉൾപ്പെടുന്ന കാര്യങ്ങൾ ഉണ്ട്. 
ചില കാര്യങ്ങൾ തനിക്ക് അറിയാം. പക്ഷേ രാജ്യത്തിന്റെ അന്തസ്സ് മാനിച്ചു വെളിപ്പെടുത്തുന്നില്ല എന്നും ​ഗവർണർ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week