28.9 C
Kottayam
Tuesday, May 14, 2024

ചെന്നൈയില്‍ കനത്ത മഴ,റെഡ് അലര്‍ട്ട്‌

Must read

ചെന്നൈ: കനത്തമഴയേത്തുടര്‍ന്ന് ചെന്നൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അടുത്ത മൂന്ന് മണിക്കൂറില്‍ ചെന്നൈ, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള മുന്നറിയിപ്പ് – പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിയ്ക്കുന്നത്.ചെന്നൈ, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതിനാല്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും ഉണ്ടായി. ചെന്നൈയില്‍ മൈലാപ്പൂരില്‍ 20 സെന്റീമീറ്ററിലധികം മഴ പെയ്തപ്പോള്‍ എംആര്‍സി നഗറില്‍ 17.6 സെന്റീമീറ്റര്‍ മഴ ലഭിച്ചു, നുങ്കമ്പാക്കത്ത് 14 സെന്റീമീറ്ററും മീനമ്പാക്കത്ത് 10 സെന്റീമീറ്ററും മഴ ലഭിച്ചു.

അടുത്ത 48 മണിക്കൂര്‍ ചെന്നൈയിലും നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. അതേസമയം തീരത്തോട് ചേര്‍ന്ന ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ കിഴക്കന്‍ കാറ്റ് തീരത്തോട് ചേര്‍ന്ന് ചേരുന്നത് നഗരത്തിലും മറ്റ് തീരദേശ ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്ന് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്ററിലെ സൈക്ലോണ്‍ വാണിംഗ് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞ ബി ഗീത പറഞ്ഞു. കിഴക്കന്‍ കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ ദുര്‍ബലമാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 48 മണിക്കൂര്‍ തമിഴ്നാട് തീരത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് മൂലം വില്ലുപുരം, കടലൂര്‍, മയിലാടുതുറൈ അടക്കമുള്ള തീര പ്രദേശ ജില്ലകളില്‍ ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week