പതിനൊന്നുകാരിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ പതിനൊന്ന് വയസുകാരിയെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡിനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മല്‍ ലക്ഷം വീട് കോളനിയിലെ സന്തോഷ്(48),മകന്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍ലാല്‍(22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി ഒന്നാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അരുണ്‍ലാല്‍ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നുവെന്നും മൂന്നാം ക്ലാസ് മുതല്‍ അരുണ്‍ലാലിന്റെ അച്ഛന്‍ സന്തോഷും പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ വീട്ടില്‍ എത്തിയും ചിലപ്പോള്‍ അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയും സ്വന്തം വീട്ടില്‍ വെച്ചും സന്തോഷ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News