മിന്നല്‍ പരിശോധ; കുടിവെള്ള ടാങ്കില്‍ പുഴവരിച്ച നിലയില്‍ എലി, ഹോട്ടല്‍ അടച്ചുപൂട്ടി
കട്ടപ്പന: കട്ടപ്പനയില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ നിന്നു ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് എലിയെ കണ്ടെത്തിയത്. കട്ടപ്പനയിലെ ഇടുക്കി കവലയില്‍ ഉള്ള പല ഹോട്ടലുകളിലും സംഘം പരിശോധന നടത്തി. ഇതിനിടെയാണ് മഹാരാജാ ഹോട്ടലിലും പരിശോധന നടത്തിയത്. പരിശോധനയില്‍ ഹോട്ടലിന്റെ ടാങ്കിനുള്ളില്‍ പുഴുവരിച്ച നവിലയില്‍ എലിയെ കണ്ടെത്തുകയായിരുന്നു.
ഇതോടെ ഹോട്ടലിന്റെ വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കിയയച്ചു. കട്ടപ്പനയിലെത്തുന്നവര്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണം നല്‍കാന്‍ ക്രമീകരണങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വൃത്തിയില്ലാത്ത ഹോട്ടല്‍ പൂട്ടിയ ശേഷമാണ് അധികൃതര്‍ മടങ്ങിയത്. മുമ്പും ഇതേ ഹോട്ടല്‍ പൂട്ടുകയും പലതവണ പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിട്ടുണ്ട്.