ഡൽഹി : കർഷക സമരത്തിനിടെ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു.പഞ്ചാബിലെ തൻതരാനിൽ നിന്നുള്ള നിരഞ്ജൻ സിംഗാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ നിരഞ്ജൻ സിംഗ് രംഗത്തെത്തി.
ആത്മഹത്യ പോലുള്ള സംഭവം നടക്കുമ്പോഴെങ്കിലും കേന്ദ്രം തങ്ങളുടെ പ്രശ്നത്തിൽ ഇടപെടണം. ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാൾക്കെതിരെ പൊലീസ് കേസെടുക്കും. തന്റെ വിഷയത്തിൽ മോദിക്കും അമിത്ഷായ്ക്കുമെതിരെ കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News