24.1 C
Kottayam
Friday, June 5, 2026

അതിതീവ്ര കൊറോണ വൈറസ് അപകടകാരിയോ? വാക്സിനുകൾ ഫലപ്രദമോ? വിദഗ്ദർ പറയുന്നു

Must read

ലണ്ടൻ:കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തു ഒരു വർഷം പിന്നിടുമ്പോൾ മഹാമാരി മറ്റൊരു ഘട്ടത്തിലേക്കു കടക്കുന്നു. വൈറസിന്‍റെ ജനിതകമാറ്റം യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതിവേഗത്തിലുള്ള രോഗവ്യാപനവും കൂടിയ മരണനിരക്കുമാണ് വൈറസിന്‍റെ ജനിതകമാറ്റത്തെ അപകടകാരിയാക്കുന്നത്. ഇതോടെ ഈ വർഷാവസാനത്തോടെ കോവിഡ് ലോകത്തിന് കൂടുതൽ വെല്ലുവിളിയായി മാറിയിരിക്കുന്നു.

നൊവെൽ കൊറോണ വൈറസിന്‍റെ ജനിതകമാറ്റം ഒന്നിൽ മാത്രം ഒതുങ്ങുന്നില്ലെന്നാണ് റിപ്പോർട്ട്. ഇനിയും കൂടുതൽ രൂപത്തിൽ വൈറസ് പ്രത്യക്ഷപ്പെട്ടേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ യുകെയിൽ കണ്ടെത്തിയ കൊറോണവൈറസ് പതിപ്പിന് B.1.1.7 എന്ന കോഡ് ആണ് നൽകിയിരിക്കുന്നത്. യുകെയിൽ വ്യാപകമായി ഈ വൈറസ് പതിപ്പ് കണ്ടെത്തിയിട്ടുണ്ട്.

എന്നിരുന്നാലും, വിദഗ്ധരുടെ അഭിപ്രായത്തിൽ വൈറസ് പരിവർത്തനം ചെയ്യുന്നത് ഒരു പുതിയ പ്രതിഭാസമല്ല. പക്ഷേ, ഈ മഹാമാരിയുടെ ഘട്ടത്തിൽ നാം തീർച്ചയായും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബ്രിട്ടനിലെ പുതിയ പരിവർത്തനത്തെക്കുറിച്ച് നാം പരിഭ്രാന്തരാകരുത്, മറിച്ച് കൂടുതൽ ജാഗ്രത പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് വിദഗ്ദ്ധരായ ഡോക്ടർമാർ പറയുന്നു.

ജനിതകമാറ്റം സംഭവിച്ചതോടെ വൈറസ് വ്യാപനം അതിവേഗത്തിലാണെന്ന് യുകെയിൽ നിന്നുള്ള ഗവേഷകർ പറയുന്നു. സസെക്സ് കൌണ്ടിയിൽ നാലു ദിവസത്തിനിടെ രോഗവ്യാപനം ഇരട്ടിയിലേറെയായതായി റിപ്പോർട്ടുണ്ട്. ഇതിനുകാരണം ജനിതകമാറ്റം സംഭവിച്ച വൈറസാണ്. യുകെയ്ക്ക് പുറമെ ഇറ്റലി, ജർമ്മനി, ഹോളണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലും ഓസ്ട്ര്ലേിയയിലും പുതിയതരം വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

- Advertisement -

കൊറോണ വൈറസുകൾ എല്ലായ്പ്പോഴും മാറിക്കൊണടിരിക്കുന്നു. അതിനാൽ SARS-CoV-2 അഥവാ നോവൽ കോവിഡ 19 വൈറസിന്‍റെ പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നത് അപ്രതീക്ഷിതമല്ല, മറ്റ് കൊറോണ വൈറസുകളിൽ ഇത് എല്ലായ്പ്പോഴും നമ്മൾ കാണുന്നു, ”ലിവർപൂൾ സർവകലാശാലയിലെ ഇൻഫെക്ഷൻ ആൻഡ് ഗ്ലോബൽ ഹെൽത്ത് ചെയർ പ്രൊഫ. ജൂലിയൻ ഹിസ്കോക്സ് പറഞ്ഞു.

- Advertisement -

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വാക്സിൻ ഗവേഷണങ്ങൾ അന്തിമഘട്ടത്തിലാണ്. അമേരിക്ക ഫൈസർ വാക്സിൻ പുറത്തിറക്കി കഴിഞ്ഞു. ഈ ഘട്ടത്തിൽ ഉയർന്നുവരുന്ന ഒരു സംശയമുണ്ട്. ജനിതകമാറ്റം വന്ന വൈറസിനെ നേരിടാൻ ഇപ്പോൾ കണ്ടെത്തിയ വാക്സിനുകൾക്ക് സാധിക്കുമോ? അതിനുവേണ്ടി പുതിയ വാക്സിൻ കണ്ടെത്തണമോയെന്ന ചോദ്യവും ആളുകൾ ഉയർത്തുന്നു. മാരകമായ COVID-19 നെതിരെ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള വാക്സിൻ ഫലപ്രദമാകുമെന്നും അല്ലെങ്കിൽ പുതിയ വാക്സിൻ വികസിപ്പിക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് ഉടൻ അഭിപ്രായപ്രകടനം നടത്തുന്നില്ലെങ്കിലും അതിനായി കാത്തിരിക്കുകയാണെന്നും ശാസ്ത്ര ലോകം പറയുന്നു.

അതേസമയം, ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ലെന്നും 70-80 ശതമാനം ആണെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൃദയം, വൃക്ക, മറ്റ് ഗുരുതരമായ രോഗങ്ങൾ എന്നിവയ്ക്ക് ഫ്ലൂ വാക്സിൻ ഉപയോഗിക്കുന്നു. ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ല. 70 മുതൽ 80 ശതമാനം വരെ ഫലപ്രദമാകുന്നത് നല്ലതാണെന്ന് കരുതുന്നു. ഓരോ വാക്സിനും അതിന്റെ ഗുണദോഷങ്ങൾ ഉണ്ട്. ”- ഡോക്ടർമാർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week