KeralaNews

കർഷക സമരം; റെയില്‍വേയ്ക്ക് നഷ്ടം 1200 കോടി

ചണ്ഡിഗഡ്: രാജ്യത്തെ വിവാദ കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് പഞ്ചാബിലെ കര്‍ഷകരുടെ ട്രെയിന്‍ തടയലുമായി ബന്ധപ്പെട്ടുള്ള സമരത്തില്‍ 1200 കോടി രൂപയുടെ നഷ്ടം റെയില്‍വേയ്ക്ക് ഉണ്ടായതായി റിപ്പോര്‍ട്ട്. എന്നാൽ സമരത്തെ തുടര്‍ന്ന് 2225 ചരക്ക് തീവണ്ടികളാണ് റദ്ദാക്കേണ്ടി വന്നത്. 1350 പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് കടത്ത് കൂലി ഇനത്തില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായി.

കാർഷിക ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 25 മുതല്‍ തീവണ്ടി സര്‍വീസുകള്‍ ഏകദേശം തടസപ്പെട്ട നിലയിലാണ്. പഞ്ചാബിലെ 32 സ്ഥലങ്ങളില്‍ തീവണ്ടിപ്പാതകള്‍ ഉപരോധിച്ചുകൊണ്ട് കര്‍ഷക സംഘടനകള്‍ സമരം നടത്തുന്നതിനാലാണ് സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിനെ കൂടാതെ ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ചരക്ക് തീവണ്ടി സര്‍വീസുകളും പ്രക്ഷോഭത്തെ തുടര്‍ന്ന് തടസപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അതേസമയം, തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കണമെങ്കില്‍ തീവണ്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ സംബന്ധിച്ച ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ നേരത്തെ അമരീന്ദര്‍ സിംഗിന് കത്തയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker