കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ നടിയേയും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. നടി നായികയായി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ നടിയ്‌ക്കെതിരെയും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് നടിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ദുബായില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളി വ്യവസായിയെയാണ് സ്വര്‍ണക്കടത്തിന്റെ പേരില്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടിയത്. നടി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവായിരുന്നു ഇദ്ദേഹം. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് സംശയത്തിന് കാരണമായത്.
ഈ സിനിമ ദക്ഷിണാഫ്രിക്കയിലും മലേഷ്യയിലുമായിരുന്നു ചിത്രീകരിച്ചത്. ചിത്രം സാമ്പത്തിക വിജയം നേടിയതുമില്ല. വിദേശത്തെ ചിത്രീകരണം സ്വര്‍ണക്കടത്ത് ലക്ഷ്യം വച്ചായിരുന്നുവെന്നാണ് ആരോപണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News