തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ചില മാധ്യമങ്ങള്‍ പോലീസിനെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് പ്രസ് കൗണ്‍സിലിന് പരാതിയുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കുന്ന സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ജി ശ്രീജിത്ത് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതും ചേര്‍ത്താണ് ലോക്നാഥ് ബെഹ്റ പ്രസ് കൗണ്‍സില്‍ പരാതി നല്‍കിയത്.
അതേസമയം സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കാനും എന്‍ഐഎ അപേക്ഷ നല്‍കി. കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്റര്‍പോള്‍ പ്രതിക്കായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News