EntertainmentNews

‘ബിസിനസുകാരന്റെ മകനെ പ്രണയിച്ചു, അയാൾ ആത്മഹത്യ ചെയ്ത ശേഷം ധനുഷുമായി വിവാഹം’; ഐശ്വര്യയ്ക്കെതിരെ ആരോപണം

ചെന്നൈ:സൂപ്പർസ്റ്റാർ രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യ രജനികാന്ത് തന്റെ ഭർത്താവ് ധനുഷുമായി വേർപിരിയുന്നതായി അറിയിച്ചത് മുതൽ ഐശ്വര്യയുടെ പഴയ പ്രണയത്തെയും കാമുകന്മാരെയും കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യ രജനികാന്തും തങ്ങളുടെ വിവാ​ഹ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അറിയിച്ചത്.

വിവാദ പ്രസ്താവനകൾ നടത്തി എപ്പോഴും മാധ്യമ ശ്രദ്ധ നേടാറുള്ള ഫയൽവാൻ രംഗനാഥൻ ഇപ്പോഴിത വീണ്ടും വളരെ ​ഗൗരവകരമായ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. ഇതുവരെ ആരും അറിയാത്ത ഐശ്വര്യ രജനികാന്തിന്റെ പ്രണയത്തെക്കുറിച്ചാണ് ഫയൽവാൻ രംഗനാഥൻ പറഞ്ഞിരിക്കുന്നത്.

Aishwarya Rajinikanth

ധനുഷിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് രജനിയുടെ മകൾ ഐശ്വര്യ നടൻ സിമ്പുവുമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മാത്രമല്ല ഇത് സംബന്ധിച്ച് ചില വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ പെട്ടെന്നുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞതെന്നാണ് സൂചന. ഐശ്വര്യയെ മറക്കാനാകാതെ സിമ്പു പിന്നീട് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐശ്വര്യയുമായുള്ള പ്രണയത്തെ തുടർന്ന് ധനുഷിന്റേയും സിമ്പുവിന്റേയും സൗഹൃദത്തിൽ വിള്ളലുകളുണ്ടായിയെന്നും സിനിമാ മേഖലയിൽ തന്നെ ചർച്ചകളുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും സിമ്പുവും ധനുഷും ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല.

ഇരുവർക്കും ഇടയിൽ ചെറിയ തോതിൽ ഇപ്പോഴും ശീതയുദ്ധമുണ്ടെന്നും ​ഗോസിപ്പുകളുണ്ട്. കൊലവെറി സോങ് റിലീസ് ചെയ്ത ശേഷം എക്കോണിനെ കൊണ്ടുവന്ന് ലവ് ആന്തം സോങ് സിമ്പു ഇറക്കിയത് ധനുഷിന് എതിരെ അടിച്ച് നിൽക്കാനാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ധനുഷിന്റെ ഹിറ്റ് സോങ്സിൽ ആദ്യം നിൽക്കുന്ന പാട്ടാണ് കൊലവെറി.

ഇപ്പോഴിത ഫയൽവാൻ രംഗനാഥൻ ഐശ്വര്യ രജനികാന്തിനെ കുറിച്ച് നടത്തിയ മറ്റൊരു പ്രസ്താവനയാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. സിമ്പുവുമായി വേർപരിഞ്ഞ ശേഷം ഐശ്വര്യ വീണ്ടും പ്രണയത്തിസലായിരുന്നുവെന്നാണ് ഫയൽവാൻ രംഗനാഥൻ പറയുന്നത്.

ഐശ്വര്യ രജനികാന്തിന്റെ രണ്ടാമത്തെ കാമുകനെ കുറിച്ച് സംസാരിച്ച ഫയൽവാൻ രംഗനാഥൻ പറഞ്ഞത് ഇങ്ങനെയാണ്…. ആ മനുഷ്യൻ ഒരു ബിസിനസുകാരന്റെ മകനായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് ഐശ്വര്യയും ധനുഷും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം വന്നത്.

ശേഷം കസ്തൂരി രാജയെ നേരിട്ട് വിളിച്ച രജനി മകളെ ധനുഷിന് വിവാഹം കഴിപ്പിച്ച് കൊടുക്കാനുള്ള ആലോചനകൾ നടത്തി. കസ്തൂരി രാജയും വിവാഹത്തിന് സമ്മതം മൂളി. ഫയൽവാൻ രംഗനാഥൻ പറഞ്ഞു. നടന്റെ പുതിയ വെളിപ്പെടുത്തൽ വൈറലായതോടെ ഒട്ടും നിലവാരമില്ലാത്ത മാലിന്യത്തിന് സമാനമായ പ്രസ്താവനയാണ് നടന്റേതെന്ന് ആരാധകർ കുറ്റപ്പെടുത്തി.

Aishwarya Rajinikanth

ധനുഷും ഐശ്വര്യയും ആരാധകർക്ക് പ്രിയപ്പെട്ട താരജോഡിയായിരുന്നു. അവരുടെ രണ്ട് മക്കളായ ലിംഗയും യാത്രയും അവരുടെ പ്രണയത്തിന്റെ പ്രതീകമാണെന്നത് ആരാധകർക്കും അറിയാം. അതുപോലെ ധനുഷിന്റെ വളർച്ചയുടെ നട്ടെല്ല് ഐശ്വര്യയാണെന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല.

എന്നാൽ വിവാഹമോചനം പ്രഖ്യാപിച്ചുവെന്ന് അല്ലാതെ അതുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുവരും ഹർജി നൽകിയിട്ടില്ലെന്നും ഐശ്വര്യയും ധനുഷും അഭിപ്രായവ്യത്യാസങ്ങൾ മറന്ന് വീണ്ടും ഒരുമിക്കാൻ സാധ്യതയുണ്ടെന്നും ധനുഷുമായി ഏറെ അടുപ്പമുള്ള സംവിധായകൻ അടുത്തിടെ പറഞ്ഞിരുന്നു. ഐശ്വര്യയുടെ പഴയ പ്രണയകഥകൾ അനാവശ്യമായി ഫയൽവാൻ രംഗനാഥൻ ഇളക്കിവിട്ടത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

വേര്‍പിരിയല്‍ തീരുമാനം അറിയിച്ചതിന് ശേഷമായി മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇവരുടെ സുഹൃത്തുക്കളായ വിജയ് യേശുദാസും ദര്‍ശനയും കൂടെയുണ്ടായിരുന്നു. ഇവരും വേര്‍പിരിഞ്ഞ് താമസിക്കുന്നവരാണ്. വേര്‍പിരിഞ്ഞെന്നറിയിച്ചവരെ വീണ്ടും ഒന്നിച്ച് കണ്ടപ്പോള്‍ നിങ്ങള്‍ക്ക് തീരുമാനം മാറ്റിക്കൂടേയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. സിനിമ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതേക്കുറിച്ച് മാത്രം ചിന്തിക്കുന്നയാളാണ് ധനുഷ്.

തിരക്കുകള്‍ക്കിടയില്‍ കുടുംബത്തെപ്പോലും പരിഗണിക്കാറില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പറഞ്ഞ് പരിഹരിക്കാവുന്ന കാര്യങ്ങളേയുള്ളൂവെന്നായിരുന്നു ധനുഷിന്റെ അച്ഛന്റെ പ്രതികരണം. രജനീകാന്തും ഇവരോട് പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker