‘തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം”ശോഭാ സുരേന്ദ്ര പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു, നിയമനടപടിയെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമെന്ന് ശോഭ സുരേന്ദ്രന്‍ എന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു.

മനോരമ ഓണ്‍ലൈനിന്റേതെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നത്. ബിജെപി നേതാവായ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയ്യാറാക്കിയെന്ന രീതിയിലാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്.

വ്യാജവാര്‍ത്തകള്‍ക്കെതിരെ മനോരമ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. വ്യാജ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സിപിഎം-ജിഹാദി സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു സുരേന്ദ്രന്‍ പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചാരണങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.