CrimeKeralaNews

മസാജിലൂടെ ശാരീരികസുഖം നൽകുമെന്ന് യുവതിയെന്ന പേരില്‍ 19 കാരന്‍,പണം നൽകിയവർക്ക് അയൽക്കാരിയുടെ നമ്പർ

കാളികാവ്: ഉഴിച്ചിൽ വാഗ്‌ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അന്വേഷിച്ചവർക്ക് നാട്ടുകാരിയുടെ ഫോൺനമ്പർ നൽകുകയുംചെയ്ത കേസിൽ 19 വയസ്സുകാരൻ അറസ്റ്റിൽ. ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്.

മസാജ് ചെയ്തുനൽകുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റർനെറ്റിൽനിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയത്. പത്തുനാൾകൊണ്ടുതന്നെ 131 പേർ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോൺനമ്പർ ആവശ്യപ്പെട്ടു. ഇവർക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്പർ നൽകി. ഫോണിലേക്ക് വിളികൾ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പോലീസിൽ പരാതിയുമായെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.

ഉഴിച്ചിലിലൂടെ ശാരീരികസുഖം നൽകുമെന്നായിരുന്നു വാഗ്‌ദാനം. 4000 രൂപയുടെ പൂർണ ഉഴിച്ചിൽ മുതൽ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്‌ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചർ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേർ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നൽകി ഉഴിച്ചിൽ നടത്താൻ പലരും സന്നദ്ധരായിരുന്നു. കുറച്ച് സ്ത്രീകളും ഈ അക്കൗണ്ടിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാൽ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പോലീസ് പറഞ്ഞു. കാളികാവ് സബ് ഇൻസ്‌പെക്ടർ ടി.പി. മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽസലീം, പ്രവീൺ എന്നിവർ ചേർന്നാണ് ക്രിസ്റ്റോൺ ജോസഫിനെ പിടികൂടിയത്. യുവതിയുടെ പരാതിയിൽ ഐ.ടി. നിയമപ്രകാരമാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker