കൊച്ചി: കൊച്ചി നഗരരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യാജ സിഗരറ്റ് വേട്ടയില്‍ പതിനായിരത്തില്‍ അധികം സിഗരറ്റ് പാക്കറ്റുകള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചൈനയില്‍ നിര്‍മിച്ച് ശ്രീലങ്ക വഴി കേരളത്തില്‍ എത്തിച്ച വ്യാജ സിഗരറ്റുകളാണ് എക്സൈസ് സംഘം പിടികൂടിയത്.
സ്കൂള്‍ കോളേജ് പരിസരങ്ങളിലും ലേഡീസ് ഹോസ്റ്റലുകള്‍ക്ക് സമീപത്തുമാണ് പ്രധാനമായും വ്യാജ സിഗരറ്റ് വില്പന നടന്നിരുന്നത്. അനധികൃത ഗോഡൗണുകളിലും സ്വകാര്യ വ്യക്തികളുടെ വീടുകളിലുമായാണ് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്നത്. വ്യാജ സിഗരറ്റുകള്‍ വില്പന നടത്തിയിരുന്ന കടയുടമകളില്‍ നിന്ന് എക്സൈസ് പിഴയീടാക്കി. വ്യാജ സിഗരറ്റുകളുടെ വില്പന നഗരത്തില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധന തുടരാനാണ് എക്സൈസിന്റെ തീരുമാനം.