- Advertisement -
‘എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്.. വായിച്ചപ്പോ നെഞ്ച് കലങ്ങി…നാളെ അവന്റെ തലമുടി തലോടണം.. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം.. ഒന്നിനുമല്ല.. വെറുതെ..വെറുതെ’ അധ്യാപികയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. തന്റെ വിദ്യാര്‍ഥി കടലാസില്‍ കുറിച്ച വരികള്‍ പങ്കുവെച്ചു കൊണ്ടാണ് അധ്യാപിക ബദറുന്നീസ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. ബദറുന്നീസ പോസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ‘എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും’ ഇങ്ങനെയാണ് ആ വിദ്യാര്‍ത്ഥി കുറിപ്പില്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News