ഫെയ്‌സ്ബുക്കിലെ പരിചയം പ്രണയമായി; ആദ്യ വിവാഹം മറച്ചുവച്ച് യുവതിയെ വിവാഹം കഴിച്ചു, ഏറ്റുമാനൂരിൽ നടന്നത്
കോട്ടയം: ഫെയ്സ്ബുക്കിലെ പരിചയം പ്രണയമായി; ആദ്യ വിവാഹം മറച്ചുവച്ച് യുവതിയെ കല്യാണം കഴിച്ചു. പിന്നെ നടന്നത് സംഭവപരമ്പര തന്നെ . ആദ്യവിവാഹം മറച്ചുവെച്ച് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു യുവതിയുമായി മുങ്ങിയ ആള്‍ പൊലീസ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശി വിനോദാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഏറ്റുമാനൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ് 14നായിരുന്നു സംഭവം. വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് രണ്ടാം ഭാര്യയുമായി വിനോദ് മുങ്ങിയത്. മാസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്ക് വഴിയാണ് ഇയാളും ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതിയും പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചു. വീട് കണ്ണൂരിലാണെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നുമാണ് ഇയാള്‍ യുവതിയോടും കുടുംബത്തോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് കോവിഡ് ചൂണ്ടിക്കാട്ടി ജൂണ്‍14ന് ഇയാള്‍ സുഹൃത്തക്കളുമായി എത്തി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടില്‍ വച്ചു വിവാഹം നടത്തുകയും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിക്കുകയുമായിരുന്നു.
അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ് ഇന്നലെ ഇയാള്‍ പെണ്‍കുട്ടിയേയും കൊണ്ടു കണ്ണൂരിലേ ക്കെന്നു പറഞ്ഞ് പോവുകയായിരുന്നു. ഈ സമയത്ത് ഇയാളുടെ രണ്ടാം വിവാഹത്തക്കുറിച്ച് അറിഞ്ഞ് തിരുവല്ല സ്വദേശിനിയായ ഒന്നാം ഭാര്യ ഏറ്റുമാനൂരിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. അപ്പോഴാണ് ഇയാള്‍ നേരത്തെ വിവാഹിതനും രണ്ടു കുട്ടികളുടെഅച്ഛനുമാണെന്ന കാര്യം വീട്ടുകാര്‍ക്ക് മനസിലായത്. ഇത് അറിഞ്ഞു ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടുകാര്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ഇരുവരെയും പിന്തുടര്‍ന്ന് പിടികൂടി ഏറ്റുമാനൂരില്‍ എത്തിക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.