ഡോസ് കിട്ടാതെ വന്നപ്പോള്‍ അവന്‍ മയക്ക് മരുന്ന് സ്വന്തം ജനനേന്ദ്രിയത്തില്‍ അടിച്ചുകയറ്റി! ഒടുവില്‍ അവന് സംഭവിച്ചത്; എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ ചര്‍ച്ചയാകുന്നു
പുതുതലമുറയുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ലഹരിക്കായി പുതിയ വഴികള്‍ തേടുകയാണ് പുതുതലമുറ. ഈ അവസരത്തില്‍ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എക്‌സൈസ് ഉദ്യോഗസ്ഥനും വിമുക്തി പദ്ധതിയുടെ ആര്‍.പി(റിസോഴ്‌സ് പേഴ്‌സണ്‍)യുമായ കെ ഗണേഷാണ് യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിനിടെ പിടിക്കപ്പെട്ട ഇരുപത്തിയൊന്നുകാരനെ കുറിച്ചാണ് കെ ഗണേഷ് സംസാരിക്കുന്നത്. പിടിക്കപ്പെട്ടയാള്‍ക്ക് ബീഡി നല്‍കാത്തതിനെ തുടര്‍ന്ന് ലോക്കപ്പില്‍ തലയടിച്ച് പൊട്ടിക്കുകയും പിന്നീട് യുവാവിന്റെ അമ്മ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങളെ കുറിച്ചുമാണ് ഗണേശ് പറയുന്നത്.
യുവാവിന്റെ മുതിര്‍ന്ന സഹോദരന്‍ മരിച്ചത് ലഹരി ഉപയോഗത്തെത്തുടര്‍ന്നായിരുന്നു. മയക്കുമരുന്നിന് അതിതീവ്രമായി അടിമപ്പെട്ട ഇയാള്‍ സ്വന്തം ജനനേന്ദ്രിയത്തിലേക്ക് മരുന്ന് അടിച്ചുകയറ്റിയതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്നും ഗണേഷ് വീഡിയോയില്‍ പറയുന്നു.
വീഡിയോ കാണാം…