അയാള്‍ തന്റെ പിറകില്‍ തടവി, ഞാന്‍ അയാളുടെ വിരലുകള്‍ പിടിച്ച് തിരിച്ചു; തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച് തപ്‌സി
തെന്നിന്ത്യന്‍ സിനിമയിലൂടെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പിന്നീട് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ത്പസി പന്നു. സിനിമയിലെപോലെ തന്നെ വ്യക്തി ജീവിതത്തിലും താരം കരുത്ത് പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ ശരീരത്ത് സ്പര്‍ശിച്ച ആളെ കൈകാര്യം ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. കരീന കപൂര്‍ ഖാന്‍ അവതരിപ്പിക്കുന്ന റേഡിയോ പരിപാടിയിലൂടെയാണ് ഈ വെളിപ്പെടുത്തല്‍.
ഗുരുദ്വാരിലേയ്ക്ക് ഗുരുപുരബിന് പോകുന്ന വേളയിലാണ് സംഭവം ഉണ്ടായത്. നിരവധി സ്റ്റോളുകളോടൊപ്പം നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു. ഇത്തരത്തിലുളള മോശം അനുഭവം മുമ്പും ഉണ്ടായിരുന്നു. ഇതിനെ തരണം ചെയ്യാനായി മാനസികമായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ ഒരാള്‍ എന്റെ പിറകില്‍ സ്പര്‍ശിച്ചതായും തോന്നി. എന്നാല്‍ വീണ്ടും അയാള്‍ എന്നെ സ്പര്‍ശിക്കുകയും ഉടന്‍ തന്നെ പ്രതികരിക്കുകയും ചെയ്തു.
പിന്നില്‍ തോണ്ടിയ അയാളുടെ വിരല്‍ പിടിച്ചു തിരിച്ചു. എന്നാല്‍ അയാള്‍ ആ തിരക്കില്‍ നിന്ന് മാറി പോവുകയുമായിരുന്നു. തപ്‌സിയുടെ ഏറ്റവും പുതിയ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജന്റെ ബയോ പിക്കായ ശബാഷ് മിതുവാണ്. ചിത്രത്തില്‍ മിതാലിയായി വേഷമിടുന്നതും തപ്സി തന്നെയാണ്.