EntertainmentNews
അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്റണി
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്റണി. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തിയാണ് താരം സന്ദര്‍ശിച്ചത്. താരം തന്നെ ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ 2 മാസമായി അസുഖത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് അവധി നീട്ടുന്നത്. ഭാര്യ എസ്. ആര്‍ വിനോദിനിയും കോടിയേരിക്കൊപ്പമുണ്ട് ചിത്രത്തില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News