EntertainmentKeralaNews

ഒമർ ലുലു ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്

കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിനെതിരെ കേസ്. സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറിൽ ലഹരി വസ്തുക്കളുടെ ഉപയോ​ഗം ഉൾപ്പെടുത്തിയതാണ് കേസിനാധാരം. എക്സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, NDPS നിയമങ്ങൾ പ്രകാരം കേസ് എടുത്തത്.

വെള്ളിയാഴ്ചയാണ് ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസറിൽ കഥാപാത്രങ്ങൾ മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോ​ഗിക്കുന്നരം​ഗമാണ് മുഴുനീളം. ഇതിന്റെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേർത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമർ ലുലുവിനും നിർമാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.

ഇർഷാദാണ് ചിത്രത്തിൽ നായകൻ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker