ലൗല്ലി ജോർജ് ഏറ്റുമാനൂർ നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്സൺ
ഏറ്റുമാനൂർ : നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്സൺ ആയി 5- വാർഡ് കൗൺസിലർ ശ്രിമതി. ലൗല്ലി ജോർജ് പടികരയെ തിരഞ്ഞെടുത്തു. ലൗല്ലി ജോർജിന് (UDF) 17 വോട്ടും, ധന്യാ വിജയൻ (LDF) 11 വോട്ടും , ഉഷ സുരേഷ് ( BJP) 5 വോട്ടും ലഭിച്ചു. രണ്ടും പേര് ഹാജരായില്ല. ലൗല്ലി ജോർജ് പടികര ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും കൂടിയാണ്. മുൻ ഏറ്റുമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു.
അനുമോദന സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ. ടോമി കുരുവിള പുലിമാൻതുണ്ടം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി.ഹരിദാസ് , മുനിസിപ്പൽ ചെയർമാൻ ജോർജ് പുല്ലാട്ട് , കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ , മുൻ ചെയർമാന്മാരായ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി, ജോയ് മന്നാമല, ജോയ് ഊന്നുകല്ലേൽ , ബിജു കുമ്പിക്കൻ , ജോയ് നെടുമാലി , മാത്യു വാക്കത്തുമാലി, ജയശ്രീ ഗോപിക്കുട്ടൻ, സൂസൻ തോമസ്, റോസമ്മ സിബി. ബിജി ഫ്രാൻസിസ്, റീത്താമ്മ വി.സി, കൊച്ചു റാണി ജെയ്‌മോൻ, കുഞ്ഞുമോൾ മത്തായി, ചന്ദ്രകുമാർ , ആനന്ദ് തങ്കച്ചൻ, ജോയ് പൂവന്നിക്കുന്നേൽ, ഐസക് പാടിയത്ത് എന്നിവർ പ്രസംഗിച്ചു.