31.1 C
Kottayam
Thursday, May 16, 2024

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേർക്ക് പരിക്ക്

Must read

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ വണ്ടാനത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. മലപ്പുറം വണ്ടൂർ നരിവള്ളിയിൽ സീന (48) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് അപകടം സംഭവിച്ചത്. ബന്ധുവീട്ടിലെത്തിയശേഷം മലപ്പുറത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിൽ എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന സീനയുടെ ഭർത്താവ് സുദൻ (57), കോഴിക്കോട് വടകര തുണ്ടിക്കണ്ടിയിൽ നാരായണൻ്റെ മകൾ ആർദ്ര (19), അഭിജിത്ത് (20), അഭിരാമി (16) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week