കോളേജ് കാലം എങ്ങനെയെന്ന് ചോദ്യത്തിന് കരയിപ്പിക്കല്ലേയെന്ന് എസ്തര്‍; വൈറലായി മറുപടി
കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയായ ശ്രദ്ധേയയാണ് എസ്തര്‍ അനില്‍. ബാലതാരമായി എത്തി നായികനിരയിലേക്ക് വളര്‍ന്ന നടി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളുടെഭാഗമാകാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എസ്തര്‍ നല്‍കിയ മറുപടികളാണ് ചര്‍ച്ചയാകുന്നത്.
കൊവിഡ് കാലത്തിന് മുന്നേയുള്ള കോളേജ് കാലം എങ്ങനെയെന്നായിരുന്നു ഒരു ചോദ്യം. സുഹൃത്തുക്കള്‍, ഫെസ്റ്റിവല്‍, ഭക്ഷണം അങ്ങനെ നല്ല ഓര്‍മകളായിരുന്നു. തന്നെ കരയിപ്പിക്കല്ലേയെന്നും എസ്തര്‍ പറയുന്നു. തന്റെ ഭാര്യയാകുമോയെന്ന ഒരു കമന്റിന് ഇല്ല, ഇത് എന്ത് ചോദ്യമെന്നും എസ്തര്‍ ചോദിക്കുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന ക്യാപ്ഷനോടെയാണ് നടി തന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നത് വാര്‍ത്തയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍പില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന തന്റെ ചിത്രമാണ് എസ്തര്‍ പോസ്റ്റ് ചെയ്തിരുന്നത്. സിംഗിള്‍ ലൈഫ്, റോമിയോ സേവ് മീ എന്നീ ഹാഷ്ടാഗുകളും ചിത്ത്രതിനൊപ്പം എസ്തര്‍ ചേര്‍ത്തിട്ടുണ്ട്.
തൊട്ടുപിന്നാലെ തന്നെ നിരവധി പേര്‍ കമന്റുമായെത്തി. ഞങ്ങളെ പരിഗണിക്കുമോ, ഞങ്ങള്‍ ഇവിടെയുണ്ട് വിഷമിക്കരുത്, പിന്നെ എന്തിനാ മുത്തേ ഈ ചേട്ടന്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. ബോയ്ഫ്രണ്ടിന് വേണ്ട ഗുണങ്ങള്‍ കൂടി പറയണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.
ദൃശ്യം 2വിലാണ് എസ്തര്‍ അവസാനമായെത്തിയ ചിത്രം. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാഭാവികമായ കയ്യടക്കത്തോടെ കഥാപാത്രത്തെ കൈകാര്യം ചെയ്തുവെന്നായിരുന്നു എസ്തറിനെ അഭിനന്ദിച്ചെത്തിയ പലരും ചൂണ്ടിക്കാട്ടിയത്.