ഒടുവിൽ കല്യാണം,ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി
ലണ്ടന്‍: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. 2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും. 2019 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 2020 സെപ്റ്റംബറില്‍ വിവഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു.
ദക്ഷിണ ആഫ്രിക്കയുടെ മരിസാന്‍ കാപ്പ്-ഡെയിന്‍ വാന്‍ നീകെര്‍ക്ക്, ന്യൂസിലന്‍ഡിന്റെ അമി സാറ്റര്‍ത്ത്‌വെയ്റ്റ്- ലിയ തഹുഹു തുടങ്ങിയ ക്രിക്കറ്റ് കളത്തിലെ വര്‍ഗ ദമ്പതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും. 2017 ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി369 റണ്‍സ് നേടിയ താരമാണ് നാറ്റ് സ്‌കീവര്‍ .
Our warmest congratulations to Katherine Brunt & Nat Sciver who got married over the weekend ❤️ pic.twitter.com/8xgu7WxtFW
— England Cricket (@englandcricket) May 30, 2022
ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്ററിലൂടെ ഇരുവരേയും ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് പേസര്‍ ഇസ ഗുഹ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചു. താരങ്ങള്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം എത്തിയിട്ടുണ്ട്.