News
ഭൂമിയുടെ കറക്കം വേഗത്തിലായി; ഒരു ദിവസം ഇപ്പോള്‍ 24 മണിക്കൂറില്ല!
ഭൂമി ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഒരു ദിവസത്തില്‍ ഇപ്പോള്‍ 24 മണിക്കൂറില്ലെന്നും ഗവേഷകര്‍ പറയുന്നു.
2020 മുതല്‍ തന്നെ ഒരു ദിവസം പൂര്‍ത്തിയാകാന്‍ 24 മണിക്കൂര്‍ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ജൂലൈ 19നാണ് 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂര്‍ത്തിയായത് എന്നതും ശ്രദ്ധേയമാണ്.
ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. ‘നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്’ പ്രകാരം ഒരു ദിവസത്തില്‍ 1.4602 മില്ലിസെക്കന്‍ഡാണ് കുറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News