പതിനേഴു വയസുകാരിയായ മകളെ 32 വയസുകാരനു വിവാഹം ചെയ്തു നല്കിയ അമ്മയും അറസ്റ്റില്‍; പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടിയുടെ മൊഴി

ചാലക്കുടി: പതിനേഴു വയസുകാരിയായ മകളെ 32 വയസുകാരനു വിവാഹം ചെയ്തു നല്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍. മാടായിക്കോണം സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 17- കാരിയെ വിവാഹം ചെയ്യുകയും തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ സിത്താരനഗര്‍ പണിക്കവീട്ടില്‍ വിപിനെ ( 32) കഴിഞ്ഞ ദിവസം ചാലക്കുടി എസ്‌ഐ കെ.കെ. ബാബുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു.

എലിഞ്ഞപ്രയ്ക്കു സമീപമുള്ള അമ്പലത്തില്‍ വച്ച് ബുധനാഴ്ചയായിരുന്നു വിവാഹം. ശൈശവ വിവാഹം നടക്കുന്നതായി തൃശൂരിലെ ചൈല്‍ഡ് വെല്‍ഫയറില്‍ അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും താലിക്കെട്ട് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കണ്ടെത്തി. തന്നെ കഴിഞ്ഞ നവംബര്‍ പത്തിനു വിവാഹം ചെയ്തതായും ലൈംഗികമായി പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി.

തമിഴ്‌നാട്ടിലായിരുന്ന പെണ്‍കുട്ടിയുടെ പിതാവിനെ അറിയിക്കാതെയായിരുന്നു വിവാഹം. പിന്നീടു പിതാവ് നാട്ടിലെത്തിയപ്പോള്‍ ആദ്യവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. അറസ്റ്റിലായതിനു ശേഷം പോലീസ് സ്റ്റേഷനിലേക്കു പുറപ്പെട്ടപ്പോള്‍ ക്ഷേത്രത്തിനടുത്തുള്ള ശുചിമുറിയില്‍ കയറി അറസ്റ്റിക്കായ വിപിന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഉടനെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷമാണു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News