ഇതൊക്കെ കാണിക്കുന്നെങ്കില്‍ ഇപ്പോള്‍ കാണിക്കണം, വയസായി കഴിഞ്ഞ് കാണിച്ചാല്‍ ആരു കാണാനാണ്; ഗ്ലാമര്‍ പ്രകടനത്തെപ്പറ്റി ഇനിയ
തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരങ്ങളിലൊരാളായ ഇനിയ മലയാളികളുടെ പ്രിയങ്കരിയായ താരമാണ്. പലപ്പോഴും താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. അടുത്തിടെ ഒരു എഫ്എമ്മിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ അഭിമുഖത്തില്‍ വളരെ ഓപ്പണായി ആണ് താരം അവതാരകന്റെ ചോദ്യത്തോടു പ്രതികരിച്ചത്.
മലയാളികള്‍ പറയുന്നതുപോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന്‍ ഹോട്ടാ, സൊ സെക്‌സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തില്‍ തുറന്നു പറയുകയായിരുന്നു. തന്റെ യൗവ്വന കാലത്ത് ഗ്ലാമര്‍ കാണിച്ചാലെ ആള്‍ക്കാറ് കാണു അറുപതോ എഴുപതോടെ വയസ്സ് കഴിഞ്ഞ് കാണിച്ചാല്‍ ആരും കാണില്ല എന്നായിരുന്നു താരം പറഞ്ഞത്. ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നവര്‍ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍ ആണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇനിയ അഭിമുഖത്തില്‍ പറഞ്ഞു.
ജയരാജിന്റെ റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ് ഇനിയ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സൗത്ത് ഇന്ത്യയില്‍ തിരക്കുള്ള നടിയായി മാറുകയായിരുന്നു. വാഗായി സൂടെ വാ എന്ന സിനിമയിലെ അഭിനയത്തിന് 2011 ല്‍ മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു.