NationalNews

ഡ്രൈ ഡേ, ഈ ദിവസങ്ങളിൽ രാജ്യത്തെ മദ്യവിൽപ്പനശാലകൾ തുറക്കില്ല

ന്യൂഡൽഹി:ദ്യ വിൽപനയിൽ നിന്നും ഉയർന്ന വരുമാനമാണ് രാജ്യത്തിനുണ്ടാകാറുള്ളത്. എന്നാൽ മദ്യ വില്പന അനുവദിക്കാത്ത ദിവസങ്ങളുമുണ്ട്. മദ്യവിൽപ്പന നിരോധിച്ച ദിവസങ്ങളാണ് ഡ്രൈ ഡേകൾ. രാജ്യത്ത് ദേശീയ അവധി ദിനങ്ങളിലും ഉത്സവങ്ങളിലും എല്ലാ മദ്യ വില്പന ശാലകളും ബാറുകളും അടച്ചിടും. ആഘോഷവേളകളിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടി വേണ്ടിയാണ് ഇത്തരത്തിൽ ഡ്രൈ ഡേ കൊടുവന്നതിന് പിന്നിലെ കാരണം. 

ഒക്ടോബർ മാസത്തിൽ അഞ്ച് ഡ്രൈ ഡേകൾ ആണുള്ളത്. ഈ ദിവസങ്ങളിൽ രാജ്യത്തെ മദ്യശാലകളും ബാറുകളും അടഞ്ഞുകിടക്കും. എന്നാൽ അവധികൾ പ്രാദേശികമായി വ്യത്യാസപ്പെടുന്നതിനാൽ ഡ്രൈ ഡേ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരേ ദിവസം ബാധകമായേക്കില്ല എന്നത് ഉപഭോക്താക്കൾ ശ്രദ്ധിക്കണം.

ഒക്ടോബറിലെ ഡ്രൈ ഡേകൾ

1. ഒക്ടോബർ 2- ഗാന്ധി ജയന്തി (ദേശീയ അവധി)

2. ഒക്ടോബർ 8- നിരോധന വാരം (മഹാരാഷ്ട്ര)

3. ഒക്ടോബർ 24- ദസറ

4. ഒക്ടോബർ 28- മഹർഷി വാല്മീകി ജയന്തി

5. ഒക്ടോബർ 30- ഹരിജൻ ദിനം (രാജസ്ഥാൻ)

ദേശീയ അവധി ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ മദ്യ വില്പന ശാലകളും ബാറുകളും അടച്ചിടും. ഇന്ത്യയിൽ മൂന്ന് ദേശീയ അവധിക ളണ്ട്. റിപ്പബ്ലിക് ഡേ,  സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി എന്നിവയാണത്. 

ഡ്രൈ ഡേ അല്ലാതെ ഇന്ത്യയിൽ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളും ഉണ്ട്. ഈ സംസ്ഥാനങ്ങളിൽ മദ്യം വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. ബീഹാർ, ഗുജറാത്ത്, ലക്ഷദ്വീപ്, മണിപ്പൂർ, മിസോറം എന്നിവ മദ്യ നിരോധന സംസ്ഥാനങ്ങളാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker