ഇടുക്കിയില്‍ മദ്യലഹരിയില്‍ കുട്ടിയെ മടിയില്‍ ഇരുത്തി പിതാവിന്റെ സാഹസിക ഡ്രൈവിംഗ്! ഇടിച്ചു തെറിപ്പിച്ചത് നാലു വാഹനങ്ങള്‍

ഇടുക്കി: മദ്യലഹരിയില്‍ കുട്ടിയെ മടിയില്‍ ഇരുത്തി വാഹനം ഓടിച്ച് പിതാവ് ഇടിച്ചു തകര്‍ത്തത് നാലു വാഹനങ്ങള്‍. സംഭവത്തിന് പിന്നാലെ നാട്ടുക്കാര്‍ വണ്ടി തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചു. ഇടുക്കി രാജാക്കാടാണ് സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ എതിര്‍ദിശയില്‍ നിന്നു വന്ന സ്‌കൂട്ടറിലും വാനിലും ഇടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞു. സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികളും രണ്ടര വയസ്സുള്ള കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം വണ്ടി നിര്‍ത്താതെ ഓട്ടം തുടര്‍ന്നു.

ഇതോടെ കാര്‍ നാട്ടുക്കാര്‍ തടഞ്ഞു. ശേഷം പോലീസിനെ വിവരം അറിയിച്ചു. വാഹനം ഓടിച്ചിരുന്ന സേനാപതി സ്വദേശിക്കെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും പോലീസ് കേസെടുത്തു. എന്നാല്‍ ഇയാളുടെയൊപ്പം ഡ്രൈവിങ് സീറ്റില്‍ മടിയിലിരുന്ന ഒന്‍പതുവയസ്സുകാരനായ മകനാണു വാഹനം ഓടിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ക്കൊപ്പം മദ്യലഹരിയിലായിരുന്ന മറ്റ് 2 പേരും വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും തലനാരിഴ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News