27.8 C
Kottayam
Wednesday, May 8, 2024

കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും, അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണ പ്രവചനം ചർച്ചയാവുമ്പോൾ

Must read

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. ‘കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും’, എന്നാണ് 2012-ലെ ഈ ട്വീറ്റ്. ഡോട്ട് നോസോ എന്നു പേരുള്ള ട്വീറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതും 2012 നവംബര്‍ 14-നാണ് ഈ പ്രവചനം.

എട്ടു വര്‍ഷം മുമ്ബുള്ള ഈ ട്വീറ്റ് കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ തന്നെ കൊല്ലപ്പെട്ടതോടെ വന്‍തോതില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഈ ട്വീറ്റ് വ്യാജമാണെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നു. എന്നാല്‍ ട്വിറ്റര്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും താരത്തിന്റെ മരണത്തിനു ശേഷം സോഷ്യല്‍ മീഡിയ ഈ ട്വീറ്റിനു പിന്നാലെയാണ്

കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബിയുടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ 13 വയസുകാരി മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്ബത് പേരും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

ലോകമെമ്ബാടു നിന്നുമുള്ള കായികതാരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ രംഗത്തെത്തിയിരുന്നു. കോബിയുടെ മരണത്തിന്റെ തീരാവേദനയിലും എട്ട് വര്‍ഷം മുമ്ബുള്ള ഒരു ട്വീറ്റ് ചര്‍ച്ചയാവുകയാണ്.

അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സിന്റെ താരമായിരുന്നു കോബി. അതും 41 വയസ് നീണ്ട ജീവിതത്തില്‍ 20 വര്‍ഷവും അദ്ദേഹം ലേക്കേഴ്‌സിനൊപ്പമായിരുന്നു.

ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നിന്ന് കോബി ബ്രയാന്റ് വലയിലാക്കാത്ത നേട്ടങ്ങളില്ല. അഞ്ചു തവണ ലോകചാമ്ബ്യന്‍, 18 തവണ ഓള്‍ ടൈം സ്റ്റാര്‍, മോസ്റ്റ് വാല്യുബ്ള്‍ പ്ലയര്‍. ഒപ്പം ഒളിമ്ബിക്‌സില്‍ അമേരിക്കന്‍ ടീമിനൊപ്പം തുടര്‍ച്ചയായി രണ്ടു തവണ സ്വര്‍ണമെഡല്‍, 2008-ല്‍ ബെയ്ജിങ് ഒളിമ്ബിക്‌സിലും 2012-ല്‍ ലണ്ടന്‍ ഒളിമ്ബിക്‌സിലും. മൂന്നര വര്‍ഷം മുമ്ബാണ് കോബി കോര്‍ട്ടിനോട് വിടപറഞ്ഞത്. 2016-ലായിരുന്നു ലേക്കേഴ്‌സിനായി അദ്ദേഹം അവസാനമായി കോര്‍ട്ടിലിറങ്ങിയത്. കരിയറില്‍ ആകെ 33643 പോയിന്റാണ് കോബിയുടെ പേരിലുള്ളത്

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week