EntertainmentNews
വീണ്ടും ജോര്‍ജുട്ടി ആകാനൊരുങ്ങി മോഹന്‍ലാല്‍; ദൃശ്യം 2 ഷൂട്ടിങ് ആരംഭിക്കുന്നു
കാെച്ചി:ദൃശ്യം 2 ഷൂട്ടിങിന് തയ്യാറെടുത്ത് സൂപ്പര്‍താരം മോഹന്‍ലാല്‍. ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയതിനു ശേഷം ക്വാറന്റീനിലായിരുന്നു മോഹന്‍ലാല്‍. അടുത്തിടെയാണ് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന വാര്‍ത്ത വന്നത്.
ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ജോര്‍ജുട്ടിയുടെ ലുക്കിലാണ് താരത്തെ കാണാന്‍ കഴിയുന്നത്. സെപ്റ്റംബര്‍ 7ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീന, അന്‍സിബ ഹസ്സന്‍, എസ്‌തേര്‍ അനില്‍, സിദ്ധീഖ്, ആശ ശരത്, കലാഭവന്‍ ഷാജോണ്‍ എന്നിവരും ഉണ്ടാകും. മോഹന്‍ലാലിന്റെ ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News