KeralaNews

‘ഈ കുട്ടികൾക്ക് ഒരു സ്കൂൾ ബസ് കൊടുക്കണട്ടോ’ പുതുപ്പള്ളിയിൽ എത്തി യൂസഫലി,കുട്ടികൾക്ക് ലോട്ടറി

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എം എ യൂസഫലി എത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് യൂസഫലി ഹെലികോപ്റ്റർ ഇറങ്ങിയത്. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ അദ്ദേഹം പുഷ്പ ചക്രം സമർപ്പിക്കുകയും ചെയ്തു.

ഉമ്മൻചാണ്ടിയുമായി തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് യൂസഫലി പറഞ്ഞു. പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും യൂസഫലി വ്യക്തമാക്കി. അതേസമയം ബസ് വാങ്ങിത്തരണമെന്ന നിവേദനവുമായി എത്തിയ സ്കൂൾ കുട്ടികൾക്ക് ബസ് വാങ്ങിനൽകാമെന്ന ഉറപ്പും യൂസഫലി നൽകി.

സ്കൂൾ അധികൃതരും വിദ്യാർത്ഥികളുമാണ് അദ്ദേഹത്തെ കാണാൻ വന്നത്..യൂസഫലിയോട് ഇതുമായി ബന്ധപ്പെട്ട കാര്യം പറയാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായി സ്കൂൾ അധികൃതർ പറഞ്ഞു. ഉമ്മൻചാണ്ടി സാർ പറയാൻ പറഞ്ഞ കാര്യമല്ലേ കുട്ടികൾ 45 പേർക്ക് ഇരിക്കാനാവുന്ന ബസ് വാങ്ങി നൽകാമെന്നാണ് യൂസഫലി പറഞ്ഞത്. എങ്ങനെയുള്ള ബസ് ആണ് വേണ്ടതെന്നും സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും പറയാനും യൂസഫലി ആവശ്യപ്പെട്ടു.

ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു. ശേഷം ഉമ്മൻ ചാണ്ടിയുടെ കുടുംബാം​ഗങ്ങളോട് അദ്ദേഹം സംസാരിച്ചു. 30 കൊല്ലത്തിലേറയായി താനുമായി സ്നേഹബന്ധം അടുപ്പം പുലർത്തിയിരുന്ന മാന്യദ്ദേഹമായിരുന്ന ഉമ്മൻചാണ്ടി സാറെന്ന് യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. ബഹ്റനിലെ വലിയൊരു ഭരണാധികാരി എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.

നിങ്ങളുടെ മുഖ്യമന്ത്രി എത്ര സിംപിളായ വ്യക്തിയാണെന്നായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം മാനസികമായി തളരുന്ന വ്യക്തിയല്ല, പല പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ച് ഉമ്മൻ ചാണ്ടി സർ വല്ല വിഷമമുണ്ടോ എന്ന് ചോദിക്കും, ഏയ് ഒരു വിഷവും ഇല്ല എന്നാണ് അദ്ദേഹം പറയാറെന്നും അദ്ദേഹം പറഞ്ഞു..

എന്ത് പ്രശ്നങ്ങളെയും ശാന്തമായി നേരിട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കബറിൽ റീത്ത് സമർപ്പാക്കാനായി മാത്രമാണ് താൻ ഇപ്പോൾ വന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂലായി 18ാം തിയതി ആണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. വൻ ജനാവലിയായിരുന്നു ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ പുൽപ്പള്ളിയിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നിന്ന് മുതൽ ആളുകൾ പ്രിയ നേതാവിനെ കാണാൻ കാത്തുനിൽക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button