ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികളെ പുഴയില്‍ വീണ് കാണാതായി

തിരുവനന്തപുരം: പള്ളിക്കലില്‍ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ നവദമ്പതികളെ പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും നീന്തല്‍ വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.

അഞ്ചു ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പള്ളിക്കലുള്ള ബന്ധുവായ അന്‍സിലിന്റെ വീട്ടില്‍ വിരുന്നിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പം പുഴവക്കിലെത്തിയ സിദ്ദിഖും നൗഫിയും പാറക്കൂട്ടം നിറഞ്ഞ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.

ഇതിനിടെ നവദമ്പതികളും അന്‍സിലും കാല്‍വഴുതി പുഴയിലേക്കു വീണു. അന്‍സിലിനെ അവിടെ ഉണ്ടായിരുന്നവര്‍ രക്ഷപെടുത്തിയെങ്കിലും സിദ്ദിഖിനെയും നൗഫിയെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News