26.6 C
Kottayam
Friday, May 10, 2024

പഞ്ഞി മിഠായിലും ​ഗോബി മഞ്ചൂരിയനിലും നിറം ചേർക്കണ്ട; നിരോധനം

Must read

ബെംഗളൂരു: ‌നിറം ചേർത്ത പഞ്ഞി മിഠായിയും ഗോബി മഞ്ചൂരിയനും നിരോധനം ഏർപ്പെടുത്തി കർണാടകം. ആരോഗ്യത്തിന് ഗുരുതര ഭീഷണിയുണ്ടാകുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരോധനം ഏർ‌പ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു കോട്ടൺ മിഠായിയിലും ഗോബി മഞ്ചൂറിയനിലും ഫുഡ് കളറിംഗ് ഏജൻ്റ് റോഡാമൈൻ-ബി നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

കളറിംഗ് ഏജൻ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരവും സുരക്ഷിതമല്ലാത്തതുമാണെന്ന് പറഞ്ഞുകൊണ്ട് കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഈ നിരോധനം ലംഘിക്കുന്നവർക്ക് കർശന ശിക്ഷാ നടപടികളുമുണ്ടായിരിക്കുന്നതാണ്. നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം തടവും 10 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവയുടെ സാമ്പിളുകളിൽ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. 171 ഗോബി മഞ്ചൂരിയൻ സാമ്പിളുകളിൽ നിന്നുള്ള 64 എണ്ണം മാത്രമാണ് സുരക്ഷിതമെന്ന് കണ്ടെത്തിയത്. 106 എണ്ണവും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. 25 പഞ്ഞി മിഠായിയിൽ 15 എണ്ണവും ഭക്ഷ്യയോഗ്യമല്ലാത്തതാണ് 10 എണ്ണവും സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ടാർട്രാസൈൻ, കാർമോയ്‌സിൻ, സൺസെറ്റ് യെല്ലോ, റോഡാമൈൻ-1ബി എന്നിവയാണ് സാമ്പിളുകളിൽ ഉപയോഗിച്ചിരിക്കുന്ന കൃത്രിമ നിറങ്ങൾ. ഹോട്ടലുകൾ മുതൽ വഴിയോര തട്ടുകടകളിൽ വരെ ഉപയോഗിക്കുന്ന ആഹാരങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ത്രീ സ്റ്റാർ ഹോട്ടലിൽ നിന്നും ശേഖരിച്ച ഭക്ഷണത്തിലും ആരോഗ്യകരമല്ലെന്നാണ് കണ്ടെത്തിയത്.

അടുത്തിടെ ഗോവയിലും സമാനമായി നിരോധനം ഏർപ്പെടുത്തിയിരുന്നു. സമാനമായി ഭക്ഷണത്തിൽ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനേത്തുടർന്ന് തദ്ദേശ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം, മാപുസ മുനിസിപ്പൽ കൗൺസിലാണ് ഗോബി മഞ്ചൂറിയന് നിരോധനം ഏർപ്പെടുത്തിയത്.

സസ്യഭുഖുകളുടെ പ്രിയപ്പെട്ട വിഭവമായ ഗോബി മഞ്ചൂരിയൻ നിരോധിച്ചതോടെ വിമർശനങ്ങളുമുന്നയിച്ചിരുന്നു. അടുത്തിടെ തമിഴ്‌നാടും പുതുച്ചേരിയും പരുത്തി മിഠായിക്കെതിരെ സമാനമായ നടപടിയെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week