Uncategorized

രഹന ഫാത്തിമയുടെ പൊളിറ്റിക്സിനോട് യോജിപ്പില്ല; രഹനയും ഭർത്താവും തമ്മിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു, ഈ തെളിവുകൾ ആര് ചോദിച്ചാലും നൽകും; രഹന ഫാത്തിമക്കെതിരെ ആഞ്ഞടിച്ച് സുഹൃത്ത് ദിയാസന രം​ഗത്ത്

രഹന ഫാത്തിമയും പാർട്നർ മനോജും തമ്മിലുള്ള പ്രശ്നം രഹനക് പ്രശ്നമില്ലെങ്കിൽ നമുക്ക് പണ്ടെ പ്രശ്നമില്ല.. രാവ് പകലുകൾക്കുള്ളിൽ തീരുന്നതാണെങ്കിൽ സന്തോഷമെന്ന് ദിയസന.

ഇവിടെ എന്റെ പ്രശ്നം നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന വിഷയങ്ങൾ അല്ല.. ഇതുമൂലം രഹന എന്നോട് പറഞ്ഞ കാര്യങ്ങളാണ്.. രഹനയുടെ പ്രശ്നങ്ങൾ വിഷമിച്ചു പറയുന്ന ഓഡിയോ ഉണ്ട്.. രഹന പറഞ്ഞാൽ അതും പുറത്തുവിടാമെന്ന് ദിയാസന.

രഹനയുടെ പൊളിറ്റിക്സിനോട് എനിക്ക് പൂർണമായും യോജിക്കാൻ കഴിയില്ല, ഇവരുടെ ലൈഫിൽ വല്ലതും സംഭവിക്കുമെന്ന് ഞാൻ പറഞ്ഞത് സത്യമാണ്.. എനിക്കറിയാവുന്ന രഹന അങ്ങനെയാണ് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്.. എന്നോട് മാത്രമല്ല പല സുഹൃത്തുക്കളോടുമെന്നും ദിയാസന വ്യക്തമാക്കി.

കുറിപ്പ് വായിക്കാം….

 

രഹന ഫാത്തിമയും മനോജും തമ്മിലുള്ള പ്രശ്നം രഹനക് പ്രശ്നമില്ലെങ്കിൽ നമുക്ക് പണ്ടെ പ്രശ്നമില്ല.. രാവ് പകലുകൾക്കുള്ളിൽ തീരുന്നതാണെങ്കിൽ സന്തോഷം.. ഇവിടെ എന്റെ പ്രശ്നം നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന വിഷയങ്ങൾ അല്ല.. ഇതുമൂലം രഹന എന്നോട് പറഞ്ഞ കാര്യങ്ങളാണ്..

രഹന പറയുംപോലെ രക്ഷിക്കണേ എന്ന് പറഞ്ഞു കരയുന്ന ഓഡിയോ എന്റെ കയ്യിലില്ല.. രഹാനയുടെ പ്രശ്നങ്ങൾ വിഷമിച്ചു പറയുന്ന ഓഡിയോ ഉണ്ട്.. രഹന പറഞ്ഞാൽ അതും പുറത്തുവിടാം.. രഹനയുടെ സ്വകാര്യജീവിതം എങ്ങനെ ആകണമെന്ന് അവർ തീരുമാനിക്കുമ്പോഴും ഒരു സ്ത്രീ എന്നനിലയിൽ രഹന അനുഭവിക്കുന്ന പീഡനങ്ങളെ ഞാൻ നോക്കികണ്ടതാണ് എന്റെ തെറ്റ് എന്റെ മാത്രം തെറ്റ്..

രഹനയുടെ പൊളിറ്റിക്സിനോട് എനിക്ക് പൂർണമായും യോജിക്കാൻ കഴില്ല.. പക്ഷെ ഒരു സ്ത്രീ എന്ന നിലയിൽ അവരെ ഞാൻ മനസിലാക്കി എന്നാണ് വിശ്വസിച്ചിരുന്നത്.. എനിക്ക് കേസ് വന്നപ്പോൾ അനേഷണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയിൽ ഒന്നും ഇടപെടൽ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ 14/10/ അവർ ഒരു പോസ്റ്റിട്ടു..

അവരോട് അസൂയയുള്ള ആളുകളാണ് അവരെ പറ്റി ജയിലിൽ കിടന്ന സമയത്ത് കുലുസിത പ്രവർത്തിയിൽ ഏർപ്പെട്ടതെന്നൊക്കെയാണ് പറയുന്നത്.. ഞാൻ അവരെ പറ്റി പലരോടും സംസാരിച്ചു.. അതൊക്കെ രഹന പറഞ്ഞ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും എന്റെ കണ്ണു കൊണ്ട് കണ്ട ചില വിഷയങ്ങളെ അവരോടുണ്ടായിരുന്ന സൗഹൃദം കൊണ്ടും അവരെ രക്ഷിക്കണമെന്ന ഉദ്ദേശം കൊണ്ടുമായിരുന്നു..

അവരുടെ കേസുമായി ബന്ധപ്പെട്ടു ഞാൻ ഒരാളിൽ നിന്നും 10000 രൂപ വാങ്ങി അവർക്ക് കൊടുത്തില്ല എന്ന ആരോപണവും ഈ സമയത്ത് അവർ ഉന്നയിച്ചു.. ആ കാശ് കൊടുത്തയളിനറിയാം അതവരുടെ പാർട്ണർ ആയ മനോജിന്റെ കയ്യിൽ എത്തിയിട്ടുണ്ടെന്നും… നേരിൽ കൊണ്ട് കൊടുത്തതാണെന്ന് ഉള്ളത് കൊണ്ട് തെളിവുണ്ടാവില്ല എന്ന് മനസിലാക്കി ആ വിഷയം മാനിപുലറ്റ് ചെയ്ത് വച്ചിരിക്കുകയാണ്.. പൈസ കൊടുത്ത വ്യക്തി പറയുന്ന തെളിവ് എന്റെ കയ്യിൽ ഉണ്ട്..

ആവശ്യക്കാരായ സുഹൃത്തുക്കൾ പേഴ്സണൽ വിളിച്ചാൽ അതൊക്കെ ബോധ്യപ്പെടുത്താം…
ഒരു കേസിൽ ഞാൻ ജാമ്യത്തിന് നടക്കുന്നതിനാൽ വ്യക്തിവിരോധം തീർക്കാനും വിഷയമാക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് പറയുമ്പോഴും എന്നോട് വ്യക്തിവിരോധം തീർക്കുന്ന പോസ്റ്റ്‌ ഇട്ടിരുന്നു..

ഇവരുടെ ലൈഫിൽ വല്ലതും സംഭവിക്കുമെന്ന് ഞാൻ പറഞ്ഞത് സത്യമാണ്.. എനിക്കറിയാവുന്ന രഹന അങ്ങനെയാണ് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്.. എന്നോട് മാത്രമല്ല പല സുഹൃത്തുക്കളോടും..

രഹനയോട് സംസാരിക്കാൻ ശ്രമിച്ചു എന്നത് വസ്തുതയാണ്.. അവര്പറയുന്നത് അവരുടെ പാർട്ണർ ഉണ്ടെങ്കിലേ എന്നോട് സംസാരിക്കുള്ളൂ എന്ന്.. എന്നിട്ട് ആ പോസ്റ്റിൽ അവർ തന്നെ പറഞ്ഞു അവരുടെ നാവ് മുറിച്ചിട്ടില്ല അവർക്ക് പറയാനുള്ളത് അവർ പറയുമെന്നും.. സത്യത്തിൽ ലോജിക് മനസിലാകുന്നില്ല.. വ്യക്തിവിരോധം തീർക്കുന്നില്ല എന്ന് പറയുകയും കേസിൽ പെട്ട സ്ത്രീകൾക് വേണ്ടി സമരം ചെയ്യാനും മുന്നിലുണ്ടായിരുന്നു രഹന..
സത്യത്തിൽ ഒരുപാട് വട്ടം ആലോചിച്ചു..

എന്താണ് ഇവർക്കെന്നോടുള്ള പ്രശ്നമെന്.. പിന്നീട് മനസിലായി ഒരുപക്ഷെ അവരോടുള്ള അസൂയ എന്നൊക്കെ പറഞ്ഞപോലെ വല്ല അസൂയയും ആയിരിക്കുമെന്ന്.. എന്ത് തന്നെയായാലും എനിക്ക് ഇത്തരം കപട പുരോഗമന ഇടങ്ങളിൽ നിന്നും രക്ഷപെടാൻ കിട്ടിയ അവസരമായി ഇപ്പോ നടക്കുന്ന വിഷയങ്ങളെ കണ്ടാൽ എന്റെ ജീവിതം സ്വസ്ഥമായി എനിക്ക് നോക്കാം..

കാരണം ഞാൻ പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ അവരെന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന് ഇമ്പോര്ടന്റ്റ്‌ കൊടുത്തു.

രഹന ഫാത്തിമയും മനോജും തമ്മിലുള്ള പ്രശ്നം രഹനക് പ്രശ്നമില്ലെങ്കിൽ നമുക്ക് പണ്ടെ പ്രശ്നമില്ല.. രാവ് പകലുകൾക്കുള്ളിൽ…

. അത്കൊണ്ട് തന്നെ എന്റെ പല പ്രോജകട്കളും മുടങ്ങി.. എന്റെ വ്യക്തിജീവിതത്തിൽ ഇവർ കാരണം നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ..

ആ തിരിച്ചറിവിൽ ഇത്തരം കപട മുഖങ്ങളോട് ഇനി ഒരു തരത്തിലും യോജിക്കില്ല എന്ന് ഇതിനോടകം എല്ലാവരോടും അറിയിക്കുകയാണ്..
ഇനി എന്നോട് ഇഷ്ടമുള്ളവർക് എന്റെ മുഖപുസ്തകത്തിൽ തുടരാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker