കൊച്ചി:തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു.കോർപ്പറേഷനിൽ 74 സീറ്റുകളിൽ 63സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നു.പട്ടികയിൽ 48 പേർ പുതുമുഖങ്ങൾ.
മത്സര സന്നദ്ധത അറിയിച്ചെങ്കിലും നിലവിലെ മേയർ സൗമിനി ജെയിന് സീറ്റ് നൽകിയില്ല.മുതിർന്ന നേതാക്കളായ എൻ. വേണുഗോപാൽ,അഡ്വ ദീപ്തി മേരി വർഗീസ്
ഡെപ്യൂട്ടി മേയറായിരുന്ന കെ.ആർ. പ്രേംകുമാർ എന്നിവർ മൽസരിയ്ക്കുന്നുണ്ട്.
മുൻ ജി.സി.ഡി.എ ചെയർമാൻ കൂടിയായ എൻ.വേണുഗോപാലാവും മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മേയറാവുക. ജി.സി.ഡി.എ അഴിമതി ആരോപണങ്ങളടക്കം പ്രതിപക്ഷം പ്രചരണ രംഗത്ത് ഉന്നയിയ്ക്കാൻ സാധ്യതയുള്ളതുകൊണ്ട് മേയറായി വേണുഗോപാലിനെ ഉയർത്തിക്കാട്ടില്ല.
സ്ഥാനാർത്ഥി പട്ടിക ഇതാണ്:
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പട്ടികയും നേരത്തെ പുറത്തുവിട്ടിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News