സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവിവാഹിതയായ മുന്‍ മാനേജര്‍ മരിയ്ക്കുമ്പോള്‍ ഗര്‍ഭിണി,അന്വേഷണത്തില്‍ പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയില്‍ ഏറെ ഉയര്‍ന്നുകേട്ട പേരാണ് മുന്‍ മാനേജര്‍ ദിഷ സാലിയന്റെത്. നടന്റെ മരണത്തിനു ദിവസങ്ങള്‍ക്ക് മുന്പാണ് ദിഷ മുംബൈയിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ദിഷയും നടന്‍ സൂരജ് പഞ്ചോളിയും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നുവെന്നും ദിഷ സൂരജിന്റെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നുവെന്നും ഇക്കാര്യം സുശാന്തിന് അറിയാമായിരുന്നുവെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി സൂരജ് രംഗത്ത്.
ദിഷയെ തനിക്ക് അറിയില്ലെന്നും ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നുമാണ് സൂരജ് പറയുന്നത്. സുശാന്തിന്റെ മരണത്തിനു ശേഷമാണ് ദിഷയെ കുറിച്ച് അറിഞ്ഞതെന്നും സൂരജ് പറയുന്നു.
ദിഷ സൂരജിന്റെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നുവെന്നും ഇക്കാര്യം സൂരജിനെ അറിയിക്കാന്‍ സുശാന്ത് ശ്രമിച്ചിരുന്നതായും ആരോപണം. കൂടാതെ സൂരജ് പഞ്ചോളിയും സുശാന്ത് സിംഗ് രാജ്പുതും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ആരോപണമുണ്ട്. സൂരജിനെ സംരക്ഷിക്കുന്നത് നടന്‍ സല്‍മാന്‍ഖാനാണെന്നും ആരോപണത്തില്‍ വ്യക്തമാക്കുന്നു. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരോപണങ്ങള്‍ താരം നിഷേധിച്ചിരിക്കുന്നത്. സുശാന്തുമായി തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതായും സൂരജ് പറയുന്നു.
”സുശാന്തുമായി എന്ത് പ്രശ്നം ഒരിക്കല്‍പോലും അദ്ദേഹവുമായി ഒരു വാക്കേറ്റവും ഉണ്ടായിട്ടില്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പിന്നെ, സല്‍മാന്‍ ഖാന്‍ എന്തിന് എന്റെ ജീവിതത്തില്‍ ഇടപെടണം അദ്ദേഹത്തിന് ചെയ്യാന്‍ വേറെ കാര്യങ്ങള്‍ ഇല്ലേ ദിഷ ആരെന്നുപോലും എനിക്ക് അറിയില്ല. ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവരെ കണ്ടിട്ടില്ല. സുശാന്തിന്റെ മരണത്തിനു ശേഷമാണ് അവരെ കുറിച്ച് അറിയുന്നത്. കുടുംബത്തെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ ദുഃഖമുണ്ട്. ആരോ അവരുടെ ഫേസ്ബുക്ക് പേജില്‍ ഇത്തരം അസത്യങ്ങള്‍ ഒരു സിനിമാകഥപോലെ എഴുതിയിരിക്കുകയാണ്”- സൂരജ് അഭിമുഖത്തില്‍ വ്യക്തമാക്കി.
നടി ജിയാഖാന്‌റെ കാമുകനായിരുന്നു സൂരജ്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാനും സൂരജിനെ രക്ഷിക്കാനും ശ്രമിക്കുന്നത് സല്‍മാന്‍ ഖാനാണെന്ന് ജിയാ ഖാന്റെ അമ്മ റാബിയ അമിന്‍ ആരോപിച്ചിരുന്നു.