28.3 C
Kottayam
Friday, May 3, 2024

‘കുറേക്കാലമായി ദിവസവും കരയുകയാണ്, ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്:ദിലീപ്

Must read

ജനപ്രിയ നായകനായി അറിയപ്പെടുന്ന നടന്‍ ദിലീപിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നവയാണ്. ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്ന് വന്ന കേസും പ്രശ്‌നങ്ങളുമൊക്കെ കരിയറില്‍ വലിയൊരു വിള്ളലാണ് വീഴ്ത്തിയത്. വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ദിലീപ്.

നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപ് നായകനായി അഭിനയിക്കുന്നത്. ഈ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ കുറേ കാലങ്ങളായി ദിവസവും കരയുന്ന അവസ്ഥയാണ് തന്റെ ജീവിതത്തിലുള്ളതെന്നും ഈസിനിമ തനിക്ക് അത്രത്തോളം പ്രധാനപ്പെട്ടതാണെന്നും ദിലീപ് വ്യക്തമാക്കുന്നു.

‘വലിയ സന്തോഷമുണ്ട്. ഈ വേദിയില്‍ ഇന്ന് രണ്ടു ചടങ്ങാണ് നടന്നത്. ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച്, അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തീയേറ്റര്‍ അസോസിയേഷന്റെ പുതിയ സംരംഭം. ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണിത്. നന്മയുടെ സംരംഭം എന്ന് പറയാം.

ഫിയോക് എന്ന സംഘടനയ്ക്ക് വലിയ ഷോ ചെയ്യാനൊക്കെ പരിമിതികള്‍ ഉണ്ട്. അങ്ങനെ വിജയേട്ടന്‍ കണ്ടുപിടിച്ച ഒരാശയമാണ് ലിയോ എന്ന സിനിമ വിതരണത്തിനെടുത്ത് തുടങ്ങാമെന്ന്. പക്ഷേ അന്നത് നടന്നില്ല. പിന്നീട് ഇതുമായിട്ടുള്ള ചര്‍ച്ചകള്‍ നടന്നു. പത്തിരുപത് വര്‍ഷമായി വിതരണരംഗത്തുള്ള ആളുകളാണ് നമ്മളൊക്കെ.

എന്റെ അടുത്ത പടം ലിസ്റ്റിന്റെയും പിന്നീടുള്ളത് ഗോകുലത്തിന്റെയും ആയതിനാല്‍ ഈ സിനിമയിലൂടെ അത് ചെയ്യാമെന്ന് ഞാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല തിയേറ്റര്‍ അസോസിയേഷന്റെ പിന്തുണയും ഉണ്ട്. പല ആളുകളും അതിനെ വളച്ചൊടിക്കാനും പ്രശ്‌നമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇതൊരു നന്മയ്ക്ക് വേണ്ടി മാത്രമുള്ള ചുവടുവെപ്പാണെന്നാണ് ദിലീപ് പറയുന്ന.്

ഇന്ന് ഇത്രയധികം ആളുകള്‍ വന്നതില്‍ വലിയ സന്തോഷമുണ്ട്. എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ക്ക് അറിയാം. കഴിഞ്ഞ ഇരുപത്തിയെട്ട് ഇരുപത്തിയൊന്‍പത് വര്‍ഷമായി കൊച്ചു കൊച്ചു വേഷങ്ങള്‍ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാന്‍. സത്യസന്ധമായി പറഞ്ഞാല്‍ പ്രേക്ഷകരുടെ കൈയ്യടി. പിന്നെ ഞാന്‍ ഇത്രയും പ്രശ്‌നത്തില്‍ നില്‍ക്കുമ്പോള്‍ പോലും എന്നെ വിശ്വസിച്ചു കൊണ്ട് ഇത്രയും സിനിമ നിര്‍മ്മിക്കുന്ന എന്റെ നിര്‍മ്മാതാക്കള്‍, സംവിധയകരേയും കൂടെ പ്രവര്‍ത്തിച്ച ഒരുപാട് ആളുകളുടെ പ്രാര്‍ത്ഥനയാണ് ഈ ഞാന്‍.

ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ഇത് എന്റെ 149-ാ മത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറെ കരഞ്ഞു കൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഈ സിനിമ വളരെ ആവശ്യമാണ്.

കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റര്‍ടെയിന്‍മെന്റ് എന്നാണ്. ഒരു നടന്‍ എന്ന നിലയില്‍ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവന്‍ നന്നായി എഴുതിയ കഥ തീയേറ്ററുകളിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്ട്രെസ് ഒഴിവാക്കാന്‍ വേണ്ടിയാണ് എന്റെ സിനിമ കാണാന്‍ എത്തുന്നതെന്ന് പലരും പറയാറുണ്ട്. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സിനിമയാണ് ഇത്.

വിനീത് എനിക്ക് സഹോദരനെ പോലെയാണ്. ചിരിച്ചു നില്‍ക്കുന്ന മുഖത്തെയോടെയാണ് എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ളത്. മലയാള സിനിമയിലേക്ക് കൊടുക്കാന്‍ പറ്റുന്ന അഞ്ചു നായികമാരെ കൂടിയാണ് നമ്മള്‍ ഈ സിനിമയിലൂടെ കൊടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുപാട് നായികമാര്‍ എന്റെ സിനിമയിലൂടെ വന്നിട്ടുണ്ട്. ഈ അഞ്ചു നായികമാരും കഴിവുള്ളവരാണെന്നും’ ദിലീപ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week