31.8 C
Kottayam
Thursday, December 5, 2024

കട്ടപ്പയോ? ക്ലൈമാക്‌സിലെ ഈ കുത്ത് എങ്കയോ പാത്തമാതിരി! ‘നായകന്‍റെ ഇന്‍ട്രോ മുതല്‍ നായികയുടെ ബാത്ത് റൂം വരെ’ ഒടിടിയില്‍ എത്തിയ ‘ദേവരയ്ക്ക്’ ട്രോള്‍ മഴ

Must read

ഹൈദരാബാദ്: ജൂനിയര്‍ എൻടിആറിന്‍റെ ദേവര 500 കോടി ക്ലബിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹൈപ്പിനൊത്ത് ചിത്രത്തിന് വൻ കളക്ഷൻ നേടാനായില്ലെന്നും ടോളിവുഡില്‍ സംസാരമുണ്ട്. എന്തായാലും ദേവര നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഹിന്ദി ഒഴികെയുള്ള ഭാഷകളിലെ പതിപ്പുകളാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ഹിന്ദി പതിപ്പ് വരുന്ന നവംബര്‍ 22ന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം ചിത്രം ഒടിടിയില്‍ ഇറങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. തെലുങ്കില്‍ തന്നെ ചിത്രത്തിലെ പല സന്ദര്‍ഭങ്ങളും ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. നേരത്തെ തന്നെ ജൂനിയര്‍ എന്‍ടിആറിന്‍റെ ചിത്രത്തിലെ ഇന്‍ട്രോ സീന്‍ ഏറെ ട്രോളുകള്‍ക്ക് ഇടവച്ചിരുന്നു. വിജയിയുടെ സുറ എന്ന ചിത്രത്തിലെ ഇന്‍ട്രോയ്ക്ക് സമാനം എന്ന പേരിലാണ് വലിയ ട്രോളായത്. ഇത് ഒടിടിയില്‍ എത്തിയപ്പോഴും ആവര്‍ത്തിക്കുകയാണ്.

ദേവരയിലൂടെ ടോളിവുഡിൽ അരങ്ങേറ്റം നടത്തിയ ജാന്‍വി കപൂറിനും ഏറെ ട്രോള്‍ ലഭിക്കുന്നുണ്ട്. സിനിമയുടെ റിലീസിന് മുമ്പ് സംവിധായകൻ കൊരട്ടാല ശിവ ജാൻവിയുടെ അർപ്പണബോധത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു. ആ ചിത്രത്തില്‍ രണ്ട് പേജ് ദൈർഘ്യമുള്ള സംഭാഷണം അതിവേഗം ജാന്‍വി ചെയ്തുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ഒടിടിയില്‍ വന്നതിന് പിന്നാലെ ഈ രംഗം എവിടെ എന്നാണ് പലരും ട്രോള്‍ ചെയ്യുന്നത്.

ജാന്‍വിയുടെ ഗ്ലാമര്‍ മാത്രം കാണിക്കാനാണ് സംവിധായകന്‍ ഉപയോഗിച്ചത് എന്നും വിമര്‍ശനമുണ്ട്. നായികയുടെ ബാത്ത് സീനുകള്‍ പല സ്ഥലത്തും അനാവശ്യമായി കുത്തികയറ്റിയെന്നാണ് ഒരു പ്രധാന ട്രോള്‍. ഒപ്പം സെയ്ഫ് അലി ഖാന്‍റെ വേഷത്തിനും ഏറെ ട്രോളുകള്‍ ലഭിക്കുന്നുണ്ട്. അതേ സമയം ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ അടുത്ത ഭാഗത്തേക്ക് ഹുക്കായി ഇട്ടിരിക്കുന്ന രംഗം ശരിക്കും ബാഹുബലിയിലെ സമാനമല്ലെ എന്ന സംശയവും ചിലര്‍ ട്രോളായി ഉന്നയിക്കുന്നുണ്ട്. 

ജൂനിയര്‍ എൻടിആറിന്റെ  പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

ഇസ്രയേലിനെതിരെ യു എന്നിൽ നിലപാടെടുത്ത് ഇന്ത്യ; 'പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം' പ്രമേയത്തിൽ വോട്ട് ചെയ്തു

ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ്...

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും

കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246...

യാത്രക്കാരെ പെരുവഴിയിലാക്കിയ മണിക്കൂറുകള്‍; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ...

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെയാണ് ദാരുണസംഭവം

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ...

Popular this week