Intel: 15000 ജീവനക്കാരെ പിരിച്ചുവിട്ടു, പിന്നാലെ ജീവനക്കാര്‍ക്ക്‌ ഫ്രീ ചായയും കോഫിയും; ഇന്‍റലിനെ എയറിലാക്കി സോഷ്യല്‍ മീഡിയ!

മുംബൈ:ഒരിടത്ത് കൂട്ടപ്പിരിച്ചുവിടല്‍, മറ്റൊരിടത്ത് തൊഴിലാളികളുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ സൗജന്യ ചായയും കാപ്പിയും തിരികെ കൊണ്ടുവരല്‍. ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ആയിരക്കണക്കിന് ജോലിക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് 2024ല്‍ കുപ്രസിദ്ധി നേടിയ ടെക് ഭീമന്‍മാരായ ഇന്‍റല്‍ ജീവനക്കാര്‍ക്ക് ഓഫീസില്‍ ഫ്രീ ചായയും കാപ്പിയും നല്‍കുന്നത് തിരികെ കൊണ്ടുവരാനുള്ള പുതിയ നീക്കത്തിലൂടെ കൂടുതല്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. 

ജീവനക്കാര്‍ക്ക് ഓഫീസില്‍ സൗജന്യ ചായയും കാപ്പിയും നല്‍കുന്ന പരിപാടി തിരികെ കൊണ്ടുവരാന്‍ ആലോചിക്കുകയാണ് ലോകത്തെ പ്രധാന ചിപ് നിര്‍മാണ കമ്പനികളൊന്നായ ഇന്‍റല്‍. തൊഴിലിടത്ത് ജീവനക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന് ഇന്‍റല്‍ പറയുന്നു.

‘ഇപ്പോഴും ഇന്‍റല്‍ ചിലവില്‍ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇത്തരം ചെറിയ സുഖസൗകര്യങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഇതൊരു ചെറിയ ചുവടുവെപ്പ് മാത്രമാണ് എന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ തൊഴിലിട സംസ്കാരത്തെ ഉത്തേജിപ്പിക്കാന്‍ ഈ പരിപാടിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നതായും’ ജീവനക്കാര്‍ക്ക് ഇന്‍റല്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News