KeralaNews

മൂവാറ്റുപുഴയിൽ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിയുടെ മരണം: പ്രതിക്ക് ലേണേഴ്സ് ലൈസൻസ് പോലുമില്ല

മൂവാറ്റുപുഴ∙ നിർമല കോളജിനു മുന്നിൽ ബുധനാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർഥിനി നമിത മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൻസണ് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നു മോട്ടർ വാഹന വകുപ്പ്. ലേണേഴ്സ് ടെസ്റ്റ് പോലും കഴിഞ്ഞിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ മോട്ടർ വാഹന വകുപ്പും പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇതു വ്യക്തമായത്. 

ആൻസൺ ഓടിച്ചിരുന്ന ബൈക്ക് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണു സൂക്ഷിച്ചിരിക്കുന്നത്. പൂർണമായും രൂപമാറ്റം വരുത്തിയാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. സൈലൻസർ ഘടിപ്പിക്കാത്ത നിലയിലും ബൈക്കിന്റെ രണ്ട് കണ്ണാടികളും ഊരി മാറ്റിയ നിലയിലുമാണ്. ക്രാഷ് ഗാർഡ് ഘടിപ്പിക്കാത്തത് ഇടിയുടെ ആഘാതം വർധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തെത്തുടർന്ന് ബ്രേക്കുകൾ ജാമായിട്ടുണ്ട്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. മീറ്റർ ബോർഡുകൾ അടക്കം തെറിച്ചു പോയ സ്ഥിതിയിലാണ്. ആൻസൺ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button