ഇടുക്കിയില്‍ റിസോര്‍ട്ടിന് സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

ഇടുക്കി: ശാന്തന്‍പാറയില്‍ റിസോര്‍ട്ടിന് സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്. പത്തുദിവസം മുമ്പ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പുത്തടി സ്വദേശി റിജോഷിനെയാണ് കാണാതായത്.

റിസോര്‍ട്ടിന് സമീപം ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം റിജോഷിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റിജോഷിന്റെ ഭാര്യ ലിജി, റിസോര്‍ട്ട് മാനേജര്‍ വസീം എന്നിവരെ കാണാനില്ലെന്നും പോലീസ് അറിയിച്ചു. കൊലപാതകമാണെന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. പോലീസ് സംഘം റിസോര്‍ട്ട് പരിസരത്ത് അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News