KeralaNews

ആഞ്ഞടിച്ച് ‘ഉംപുന്‍ ‘ചുഴലിക്കൊടുങ്കാറ്റ് ,ബംഗാളില്‍ രണ്ടുമരണം,5000 വീടുകള്‍ തകര്‍ന്നു,അതീവജാഗ്രതയില്‍ സംസ്ഥാനങ്ങള്‍

കൊല്‍ക്കത്ത:രാജ്യം ആശങ്കയോടെ കാത്തിരുന്ന ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റ് ഒടുവില്‍ തീരത്തെത്തി.പശ്ചിമബംഗാളില്‍ കനത്ത നാശമാണ് ഉംപുന്‍ ചുഴലിക്കാറ്റ് വിതച്ചിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ അയ്യായിരത്തിലധികം വീടുകള്‍ അതിതീവ്ര ചുഴലയില്‍കര്‍ന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് പേര്‍ മരിച്ചതായും സൂചനയുണ്ട്. ബംഗാളില്‍ 110-120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് വീശിയത്. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ഒഡീഷയിലും വന്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി.

ബംഗാളില്‍ മൂന്നു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങള്‍ ഇരു സംസ്ഥാനളിലുമായുണ്ട്. കൊല്‍ക്കത്ത നഗരവും അതീവ ജാഗ്രതയിലാണ്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്.

വൈദ്യുതി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നതിനാല്‍ നാശനഷ്ടത്തിന്റെ തോത് വിലയിരുത്തി വരുന്നതേയുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button