KeralaNews

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസത്തിനകം പൂര്‍ത്തിയാകും. വെള്ളക്കെട്ടിന് കാരണമാകുന്ന കാനകള്‍, ചെറുതോടുകള്‍ എന്നിവയിലെ തടസങ്ങള്‍ മാറ്റി പ്രധാനതോടുകളിലേക്ക് മഴവെള്ളം എത്തിക്കുന്നതിനുള്ള വിവിധ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.

ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഇനി പ്രധാനമായും പൂര്‍ത്തിയാകാനുള്ളത് കമ്മട്ടിപ്പാടം, മാത്യു പൈലി റോഡ് എന്നിവിടങ്ങളിലെ കാനകളുടെയും കള്‍വര്‍ട്ടുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ലോക്ക് ഡൗണ്‍ മൂലം പ്രവൃത്തി ദിനങ്ങള്‍ നഷ്ടമായതും റെയില്‍വേ ലൈന്‍ കടന്ന് നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള തടസങ്ങളും തുടര്‍ച്ചയായുള്ള മഴയുമാണ് ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ വൈകിക്കുന്നത്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഈ മാസത്തിനുള്ളില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കുവാനുള്ള പരിശ്രമത്തിലാണ് നിര്‍മ്മാണ ചുമതലയുളള വിവിധ വകുപ്പുകള്‍.

ഇടപ്പള്ളി തോട്ടില്‍ പോള നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ആവശ്യമായ ഇടങ്ങളില്‍ തോടിന്റെ ആഴം കൂട്ടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 50 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. ചിലവന്നൂര്‍ കായലില്‍ എക്കല്‍ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker