ഇതിന് മുമ്പ് യോഗ്യരായ ആരെയും കണ്ടില്ലേ; നടി വീണ നായരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം
കഴിഞ്ഞ ദിവസം കന്നി വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് നടി വീണ നായര്‍ രംഗത്ത് വന്നിരിന്നു. മഷി പുരട്ടിയ വിരലിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
‘എന്റെ കന്നി വോട്ട്…. ആദ്യമായി ഇന്നാണ് വോട്ട് ചെയുന്നത്… ഇപ്പളാണ് അതിനു തോന്നിയത്… ഞങ്ങടെ വാര്‍ഡില്‍ വോട്ടു കൊടുക്കാന്‍ യോഗ്യരായ ആളുകള്‍ വന്നു… അതുകൊണ്ട് ഇനി വോട്ട് ചെയ്തു തുടങ്ങാമെന്നു തോന്നി…’ എന്നാണ് വീണ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇതിന് താഴെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഇതിന് മുമ്പ് യോഗ്യരായ ആരെയും കണ്ടില്ലേ, താങ്കളുടെ ചിന്താഗതിയില്‍ യോഗ്യത എന്ന് തോന്നുന്ന ആ മഹാ വ്യക്തിത്വത്തെക്കുറിച്ച് രണ്ടു വാക്ക് പറയാമോ.. എന്നിങ്ങനെയാണ് പരിഹാസം. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്തെ ആ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് എന്താക്കി, ഇതുവരെ വോട്ട് ചെയ്തിട്ടില്ല എന്ന് ഇപ്പോഴെങ്കിലും പുറത്ത് പറഞ്ഞല്ലോ തുടങ്ങിയ രസകരമായ കമന്റുകളും താരത്തിനു ലഭിക്കുന്നുണ്ട്.