കോവിഡ് വാക്സിൻ പരീക്ഷണം ആളുകളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചുവെന്ന ശുഭ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രെഞ്ച് മരുന്ന് കമ്പനിയായ ക്യുവർവാക്ക്. ഒന്നാംഘട്ട പരീക്ഷണ ഫലം തങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഫ്രാൻസ്-വെർണർ പറഞ്ഞു.
സിവിഎൻകോവ് എന്നാണ് ക്യുവർവാക്കിന്റെ വാക്സിൻ അറിയപ്പെടുന്നത്. അവസാന ഘട്ട പരീക്ഷണത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്ന് കമ്പനി വ്യക്തമാക്കി. സിവിഎൻകോവ് ആളുകളിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 30,000 ആളുകളിൽ വസിവിഎൻകോവ് പരീക്ഷണം നടത്തും. ജർമ്മൻ ബയോടെക്ക് നിക്ഷേപക സ്ഥാപനമായ ഡയമീറ്റർ ഹോപ്പ്, ദ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗ്ലാക്സോസ്മിത്ത്ക്ലൈൻ എന്നിവരുടെ പിന്തുണയോടെയാണ് ക്യുവര്‍വാക് പരീക്ഷണം നടത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News