HealthNews

നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ ആശുപത്രിയില്‍ കൊവിഡ് വാക്‌സിന്‍ എത്തിച്ചത് സൈക്കിളില്‍! സംഭവം വിവാദത്തില്‍

ലക്നൗ: അനുമതി ലഭിച്ചതോടെ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ വീഴ്ച സംഭവിച്ചതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ ആശുപത്രിയില്‍ കൊവിഡ് വാക്സിന്‍ സൈക്കിളില്‍ എത്തിച്ചതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

വാരാണസിയിലെ ചൗക്കഘട്ട് മേഖലയിലെ വനിതാ ആശുപത്രിയിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്. ഇവിടത്തെ ജീവനക്കാരന്‍ സൈക്കിളിലാണ് വാക്സിന്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി വാരാണസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രംഗത്തുവന്നു. അഞ്ചു കേന്ദ്രങ്ങളില്‍ വാനിന്റെ സഹായത്തോടെയാണ് വാക്സിന്‍ എത്തിച്ചത്. വനിതാ ആശുപത്രിയില്‍ മാത്രമാണ് സൈക്കിളില്‍ വാക്സിന്‍ എത്തിച്ചതെന്നാണ് വിശദീകരണം.

വാക്സിന്‍ വിതരണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനെ എല്ലാ പ്രദേശങ്ങളിലും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വാരാണസിയിലെ സംഭവത്തിന്റെ പശ്ചാത്തലതത്തില്‍ വാക്സിന്‍ എത്തിക്കുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള ക്രമീകരണങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള വീഴ്ചയും സംഭവിക്കരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിര്‍ദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker