കൊവിഡ് മൂലം ജീവന്‍ നഷ്ടമായത് 6,70,152 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 1.71 കോടി കവിഞ്ഞു
വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധന തുടരുന്നു. 6,70,152 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 1,71,84,770 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളതെന്നാണ് കണക്ക്. 1,06,96,604 പേര്‍ക്കാണ് രോഗമുക്തി നേടാനായെതെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. മരണ നിരക്കില്‍ അമേരിക്ക, ബ്രസീല്‍, ബ്രിട്ടന്‍, മെക്‌സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നിലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങളിലെ കണക്ക് ഇനി പറയും വിധമാണ്. അമേരിക്ക-45,68,037, ബ്രസീല്‍- 25,55,518, ഇന്ത്യ- 15,84,384, റഷ്യ- 8,28,990, ദക്ഷിണാഫ്രിക്ക- 4,71,123. മരണ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ കണക്ക് അമേരിക്ക-1,53,840, ബ്രസീല്‍-90,188, ബ്രിട്ടന്‍- 45,961, മെക്‌സിക്കോ- 45,361, ഇന്ത്യ- 35,003.