26.9 C
Kottayam
Monday, November 25, 2024

രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; 24 മണിക്കൂറിനുള്ളിൽ 10,158 പേർക്ക് രോഗം സ്ഥിരീകരിച്ചു

Must read

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 44,998 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.02 ശതമാനവുമാണ്.

കഴിഞ്ഞ ദിവസം 7830 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 30 ശതമാനത്തോളം വര്‍ധനവാണ്‌ ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മൊത്തം കേസുകളുടെ എണ്ണം 4,42,10,127 ആയി. ആകെ കോവിഡ് രോഗികളുടെ 0.10 ശതമാനമാണ് ആക്ടീവ് കേസുകള്‍. രോഗമുക്തി നിരക്ക് 98.71 ശതമാനം. 1.19 ശതമാനമാണ് മരണനിരക്ക്.

അടുത്ത 10-12 ദിവസത്തേക്ക് കോവിഡ് കേസുകൾ വർധിക്കുമെന്നും അതിനുശേഷം കുറയുമെന്നുമാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.ഇതിനിടെ, കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാണം പുനരാരംഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

ഗൂഗിൾ മാപ്പ് ചതിച്ചു, നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾ മരിച്ചു

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ...

Popular this week