HealthKeralaNews

കൊച്ചിയിലെ കൊവിഡ് രോഗികളിൽ 60 ശതമാനം പുരുഷൻമാർ, രോഗബാധിച്ചവരിൽ ഏറിയ പങ്കും യുവാക്കൾ, പ്രായമായവർ 10 ശതമാനത്തിൽ താഴെ,കണക്കുകൾ പുറത്ത്

കൊച്ചി: എറണാകുളംജില്ലയിൽ കോവിഡ് ബാധിതരാകുന്നതിൽ 60 വയസിനു മുകളിൽ പ്രായമുള്ളവർ 10 ശതമാനത്തിൽ താഴെ മാത്രമെന്ന് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. റിവേഴ്‌സ് ക്വാറന്റൈൻ ഉൾപ്പടെയുള്ള കാര്യങ്ങൾ കർശനമായി പാലിക്കുന്നതിന്റെ നേട്ടമായാണ് ഇത് കണക്കാക്കുന്നത്.

ഇതിൽ തന്നെ ഭൂരിപക്ഷം പേരും 70 വയസിൽ താഴെ പ്രായമുള്ളവരാണ്. (ആകെ രോഗികളിൽ 7% പേർ ).ജില്ലയിൽ കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളിൽ 60.8% പേരും പുരുഷന്മാരാണ്. ആകെയുള്ള രോഗികളിൽ 22.77% പേർ 21-31 വയസിനിടയിൽ പ്രായമുള്ള ആളുകളാണ്. 31-41 വയസിനിടയിലുള്ള 18.89% പേർ പോസിറ്റീവ് ആയി.

കോവിഡ് രോഗലക്ഷണമുള്ളവർക്കിടയിൽ പരിശോധന വ്യാപിപ്പിച്ചതിൻ്റെ ഫലമായി 100 പരിശോധനകളിൽ 8.24 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നതായും ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. രോഗലക്ഷണമുള്ളവർ വീട്ടിലിരിക്കുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇവർക്കിടയിൽ പരിശോധന വ്യാപിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പോസിറ്റിവിറ്റി നിരക്ക് 8.24 ആയത്.

ജില്ലയിൽ ഇതുവരെ 141000 സാമ്പിളുകൾ ആണ് പരിശോധനക്ക് വിധേയമാക്കിയത്. സർക്കാർ, സ്വകാര്യ ലാബുകളിലായാണ് ഈ പരിശോധന നടത്തിയിട്ടുള്ളത്. ശരാശരി 3500 സാമ്പിളുകൾ ജില്ലയിൽ പ്രതിദിനം പരിശോധനക്ക് വിധേയമാക്കുന്നു. ഇതിൽ 1300ഓളം സാമ്പിളുകൾ സർക്കാർ ലാബുകളിൽ ആണ് പരിശോധിക്കുന്നത്.

ഓണക്കാലത്തിന് ശേഷം രോഗ വ്യാപനം ശക്തമാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശക്തമായ പ്രതിരോധ നടപടികൾ ആണ് ജില്ലയിൽ സ്വീകരിക്കുന്നത്. രോഗ ലക്ഷണം ഉള്ള എല്ലാവർക്കും സെൽഫ് ക്വാറന്റൈൻ നിർബന്ധമാക്കുകയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യുന്നുണ്ട്. ജില്ലാ ഭരണ കൂടത്തിന് കീഴിൽ ജില്ലാ സർവെയ്‌ലൻസ് യൂണിറ്റ് ആണ് കോവിഡ് സംബന്ധിച്ച നിരീക്ഷണങ്ങൾ നടത്തുന്നത്. വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണ് സർവെയ്‌ലൻസ് വിഭാഗം ഓരോ മാസത്തിലും പഠനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker