25.2 C
Kottayam
Friday, May 17, 2024

തെരഞ്ഞെടുപ്പ് പത്രസമ്മേളനങ്ങള്‍ തിരിച്ചടിയായി; മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്

Must read

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പത്രസമ്മേളനങ്ങളില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ കൊവിഡ് വ്യാപിക്കുന്നു. കോട്ടയത്ത് നാലും ഇടുക്കിയില്‍ ഏഴും എറണാകുളത്ത് പത്തില്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതോടെ ഇവരുമായി അടുത്തിടപെഴകിയ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

യാതൊരു കൊവിഡ് പ്രോട്ടോകോളും പാലിക്കാതെയാണ് പലയിടങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. കൂടാതെ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് സംഗമങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതും കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പത്രസമ്മേളനങ്ങളില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അധികവും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ പത്രസമ്മേളനം നടക്കുന്നതിനിടെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇടിച്ച് കയറിതും വിനയായിട്ടുണ്ട്.

കോട്ടയത്ത് പത്രസമ്മേളനം നടത്തുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക് അസഹ്യമായ ചുമ ഉണ്ടായിരിന്നു. അദ്ദേഹം ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുന്നതും മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിരിന്നു. കോട്ടയത്തെ പത്രസമ്മേളനത്തിനൊപ്പം ഇരുവരും ഇടുക്കിയിലും പത്രസമ്മേളനം സംഘടിപ്പിച്ചിരിന്നു.
അവിടെ ഏഴു മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.മൂന്നു ജില്ലകളിലും രോഗം ബാധിച്ചവർ മുല്ലപ്പള്ളിയുടെ പത്ര സമ്മേളനത്തിലും പങ്കെടുത്തിരുന്നു. പ്രസ് ക്ലബുകൾ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം വർധിച്ചതോടെ അധികൃതർ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

അതേസമയം ചാലക്കുടി എം.പി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് എം.പിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികള്‍ റദ്ദാക്കി. ഒരാഴ്ചയ്ക്കിടെ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ബെന്നി ബെഹനാന്‍ നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week